‘ഞങ്ങൾക്ക് അങ്ങനെയുള്ള ഒരാളെ വേണം…..’: ഹാർദിക് പാണ്ഡ്യയുടെ നായകസ്ഥാനം ഒഴിവാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് അജിത് അഗാർക്കർ | Hardik Pandya
ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി സൂര്യ കുമാർ യാദവിനെ തെരഞ്ഞെടുത്തിരുന്നു. ഹർദിക് പാണ്ട്യ നായകനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സെലെക്ഷൻ കമ്മിറ്റി സൂര്യ കുമാറിനെ നായകനായി തെരെഞ്ഞെടുക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ട ഫിറ്റ്‌നസ് ആശങ്കകൾ ടീമിൻ്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കാതിരിക്കാൻ സെലക്ഷൻ പാനലിനെയും ടീം മാനേജ്‌മെൻ്റിനെയും നിർബന്ധിച്ചതായി ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ വെളിപ്പെടുത്തി.
ടി 20 ലോകകപ്പ് കാമ്പെയ്‌നിനിടെ ടീം ഇന്ത്യയുടെ നിയുക്ത വൈസ് ക്യാപ്റ്റനായിരുന്നു ഹാർദിക്, കരീബിയൻ ദ്വീപിലെ ഇന്ത്യയുടെ വിജയത്തെത്തുടർന്ന് രോഹിത് ശർമ്മ തൻ്റെ ടി 20 ഐ കരിയർ അവസാനിപ്പിച്ചപ്പോൾ ഹർദിക് നായകനാവും എന്നാണ് എല്ലവരും കരുതിയത്.”ഹാർദിക്കിനെ സംബന്ധിച്ച്, അവൻ ഇപ്പോഴും ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്. ഫിറ്റ്‌നസ് അദ്ദേഹത്തിന് ഒരു വെല്ലുവിളിയായിരുന്നു… അപ്പോൾ അത് കോച്ചിനും സെലക്ടർമാർക്കും ബുദ്ധിമുട്ടായിരിക്കും… ഫിറ്റ്‌നസ് ഒരു വ്യക്തമായ വെല്ലുവിളിയാണ്, കൂടുതൽ തവണ ലഭ്യമാകുന്ന ഒരാളെ ഞങ്ങൾ ആഗ്രഹിക്കുന്നു.ഒരു ക്യാപ്റ്റനാകാൻ ആവശ്യമായ ഗുണങ്ങൾ സൂര്യയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു…..,” അഗാർക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘മികച്ച ടി20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ മത്സരങ്ങളിലും സാന്നിധ്യമുണ്ടാകാനും സാധ്യതയുണ്ട്. സൂര്യ നായകനാകാന്‍ യോഗ്യതയുള്ള ആളാണ്. ആ റോളില്‍ അദ്ദേഹം പൊരുത്തപ്പെടുന്നുണ്ടോ എന്നു കൃത്യമായി നിരീക്ഷിക്കും’ അദ്ദേഹം കൂട്ടിച്ചേർത്തു.റോളിലെ മാറ്റത്തെക്കുറിച്ച് സെലക്ടർമാർ പാണ്ഡ്യയോട് സംസാരിച്ചുവെന്നും ക്യാപ്റ്റൻ പദവിയിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും അദ്ദേഹം ടീമിൻ്റെ അവിഭാജ്യ ഘടകമായി തുടരുകയാണെന്നും അഗാർക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഞങ്ങൾക്ക് ഹാർദിക്കിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കും തോന്നുന്നു, ലോകകപ്പിൽ അദ്ദേഹത്തിന് ബാറ്റും പന്തും ഉപയോഗിച്ച് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾ കണ്ടു” അദ്ദേഹം കൂട്ടിച്ചേർത്തു.