വിരാട് കോലിയോ മുഹമ്മദ് ഷമിയോ ഇല്ല! 2023 ലോകകപ്പിലെ മൂന്ന് മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിംഗ് |World Cup 2023

ലോകകപ്പ് 2023-ൽ ഇന്ത്യ അസാധാരണ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. എട്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറുകയും ചെയ്തു. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ബാറ്റിംഗിൽ മിന്നുന്ന പ്രകടനം നടത്തിയപ്പോൾ 4 കളികളിൽ നിന്ന് 16 വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി ബൗളിങ്ങിൽ മികച്ചു നിന്നു.

എന്നിരുന്നാലും, മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് 2023 ലോകകപ്പിലെ ഇതുവരെയുള്ള മൂന്ന് മികച്ച ളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ ഇന്ത്യൻ കളിക്കാരെ ആരെയും തിരഞ്ഞെടുത്തിട്ടില്ല.ഐസിസിയുമായുള്ള ഒരു സംഭാഷണത്തിൽ, റിക്കി പോണ്ടിംഗ്, ആദം സാമ്പ, ക്വിന്റൺ ഡി കോക്ക്, മാർക്കോ ജാൻസൻ എന്നിവരെ 2023 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരായി തിരഞ്ഞെടുത്തു. ടൂർണമെന്റിൽ ആദം സാമ്പയ്ക്ക് മോശം തുടക്കമായിരുന്നു, ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല.

ശേഷിച്ച മത്സരങ്ങളിൽ നിന്നും 19 വിക്കറ്റ് നേടിയ സാമ്പ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി മാറി .”ടൂർണമെന്റിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ ആദം സാമ്പയെ മറികടക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച അദ്ദേഹം വിക്കറ്റൊന്നും നേടിയില്ല, അദ്ദേഹം തിരിച്ചുവരവ് നടത്തി, ഇപ്പോൾ 19-ഉം വിക്കറ്റുകളുമായി അദ്ദേഹം ഒന്നാം സ്ഥാനത്താണ്.”പോണ്ടിംഗ് പറഞ്ഞു.

2023 ലോകകപ്പിൽ 550 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. ലോകകപ്പിന്റെ ഈ പതിപ്പിൽ അദ്ദേഹം നാല് സെഞ്ച്വറികളും നേടിയിട്ടുണ്ട്.”ക്വിന്റൺ ഡി കോക്കിന് ഈ ലോകകപ്പിൽ നാല് സെഞ്ച്വറികളുണ്ട്, ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കും. അദ്ദേഹത്തെ മറികടക്കാൻ വളരെ ബുദ്ധിമുട്ടാണ്,” പോണ്ടിംഗ് പറഞ്ഞു.

2023 ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ ജാൻസനെ റിക്കി പോണ്ടിംഗ് തിരഞ്ഞെടുത്തു.കാരണം ലോവർ ഓർഡറിലെ ബാറ്റിങ്ങിനു പുറമേ, പവർപ്ലേയിലെ പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് മികച്ചതാണ്.

3.2/5 - (12 votes)