‘ഇന്ത്യയുടെ പുതിയ ഫിനിഷറായി എംഎസ് ധോണിയുടെയും യുവരാജ് സിംഗിന്റെയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ റിങ്കു സിങ്ങിന് കഴിയും’: റഹ്മാനുള്ള ഗുർബാസ് |Rinku Singh
അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയുടെ പുതിയ ഫിനിഷറായി മാറിയിരിക്കുകയാണ് റിങ്കു സിംഗ്. ഫിനിഷറുടെ റോളിൽ എംഎസ് ധോണിയുടെയും യുവരാജ് സിംഗിന്റെയും പാരമ്പര്യം റിങ്കു സിംഗിന് വഹിക്കാനാകുമെന്ന് അഫ്ഗാനിസ്ഥാൻ ബാറ്റർ റഹ്മാനുള്ള ഗുർബാസ് അഭിപ്രായപ്പെട്ടു. തന്റെ അസാധാരണ ബാറ്റിംഗ് മികവ് കൊണ്ട് ടി20 അന്താരാഷ്ട്ര രംഗത്ത് റിങ്കു നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
വെറും 11 ഇന്നിംഗ്സുകളിൽ, 89.00 എന്ന മികച്ച ശരാശരിയിൽ 356 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.ഉയർന്ന തലത്തിൽ സ്ഥിരതയോടെ റൺസ് നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.176.23 എന്ന അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് അദ്ദേഹത്തിന്റെ ആക്രമണാത്മക ശൈലിയെയും ബൗണ്ടറികൾ അടിക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. 11 ഇന്നിംഗ്സുകളിൽ നിന്നും റിങ്കു നേടിയ 31 ഫോറുകളും 20 സിക്സറുകളും ഇതിന് തെളിവാണ്.റിങ്കുവിന്റെ ശ്രദ്ധേയമായ പ്രകടനത്തിൽ അഫ്ഗാനിസ്ഥാനെതിരെ 39 പന്തിൽ പുറത്താകാതെ 69 റൺസ് ഉൾപ്പെടുന്നു. മിഡിൽ ഓഡർ ബാറ്റർ സമ്മർദ്ദ സാഹചര്യങ്ങൽ എങ്ങനെ കൈകാര്യം ചെയ്യും എന്നതിന്റെ ഉദാഹരമായിരുന്നു ഈ ഇന്നിംഗ്സ്.
🗣Rahmanullah Gurbaz: "Rinku Singh can carry forward the legacy of MS Dhoni and Yuvraj Singh as new finisher for India." pic.twitter.com/1mJywuVPBa
— KnightRidersXtra (@KRxtra) January 20, 2024
95 പന്തിൽ 190 റൺസ് വഴങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുമൊത്തുള്ള കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമായി.ഐപിഎല്ലിൽ കെകെആറിൽ റിങ്കുവിനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുന്ന ഗുർബാസ് താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു.റിങ്കു പന്ത് സൂക്ഷ്മമായി നിരീക്ഷിക്കുകയും തന്റെ ഷോട്ടുകൾ കളിക്കുകയും ചെയ്യുമെന്നും ഇന്ത്യൻ ടീമിന്റെ പുതിയ ഫിനിഷറായിരിക്കുമെന്നും അഫ്ഗാൻ വിക്കറ്റ് കീപ്പർ പറഞ്ഞു.”റിങ്കു ഞങ്ങളുടെ ടീമിന്റെ ഉപ്പാണ്. അവൻ എല്ലാവരേയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള ആളാണ്. അവൻ ശരിക്കും തമാശക്കാരനാണ്, മികച്ച വ്യക്തിയാണ്. ഞാൻ അവനെ ശരിക്കും സ്നേഹിക്കുന്നു. ഞങ്ങൾക്കൊരു മികച്ച സൗഹൃദമുണ്ട്. ഐപിഎല്ലിനു പുറത്തും ഞങ്ങൾ ബന്ധം പുലർത്തുന്നു” അഫ്ഗാൻ താരം പറഞ്ഞു.
Rahmanullah Gurbaz said, "Rinku Singh is the kind of person who makes everyone happy. He is a really funny guy, a great guy. I really love him. We have a great friendship. He can carry forward the legacy of MS Dhoni and Yuvraj Singh". (Sports Tak). pic.twitter.com/LISvsKiUIp
— Mufaddal Vohra (@mufaddal_vohra) January 20, 2024
“അദ്ദേഹം ഒരു നല്ല ക്രിക്കറ്ററും മികച്ച ഫിനിഷറും ആണെന്നതിൽ സംശയമില്ല. അവനിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവൻ ബാറ്റ് ചെയ്യാൻ വരുമ്പോഴെല്ലാം അവൻ പന്ത് കാണാൻ ശ്രമിക്കുന്നു.വളരെ വേഗം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്ന ഒരാൾ, ഇന്ത്യയുടെ അടുത്ത ഫിനിഷറാകാൻ അദ്ദേഹത്തിന് കഴിയും.കൂടാതെ അവൻ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാകും,” ഗുർബാസ് പറഞ്ഞു.ധോണിയുടെയും യുവരാജിന്റെയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ റിങ്കുവിന് കഴിയുമെന്ന് അഫ്ഗാൻ വിക്കറ്റ് കീപ്പർ ഉറച്ചു വിശ്വസിക്കുന്നു. യുപി ബാറ്റർ കഠിനാധ്വാനം ചെയ്യാറുണ്ടെന്നും ഗുർബാസ് പറഞ്ഞു.