‘ഞങ്ങളുടെ യുവ വിക്കറ്റ് കീപ്പറുടെ മൂന്ന് സിക്സുകൾ ,ഞങ്ങളുടെ മലിംഗയുടെ യോർക്കറുകൾ’:ധോണിയെ പ്രശംസിച്ച് ഋതുരാജ് ഗെയ്ക്വാദ് | IPL2024
ഐപിഎല്ലില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 20 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നാല് വിക്കറ്റ് നേടിയ പേസര്‍ മതീഷ പതിരാനയുടെ പ്രകടനമാണ് ചൈന്നെയ്ക്ക് നിര്‍ണായകമായത്. ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിങ്ങില്‍ മുംബൈക്കായി രോഹിത് ശര്‍മ തകര്‍പ്പന്‍ സെഞ്ച്വറിയോടെ 63 ബോളില്‍ 105* നേടിയെങ്കിലും ജയം നിസാം സാധിച്ചില്ല.ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിൻ്റെയും ശിവം ദുബെയുടെയും അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ സിഎസ്കെ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു.ധോണി വെറും 4 പന്തിൽ 20 റൺസ് നേടി, അതിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം സംസാരിച്ച ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് ധോണിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ചു.
MS DHONI SMASHED 3 CONSECUTIVE SIXES ON THE FIRST THREE BALLS…!!!! 🤯👊 pic.twitter.com/h9X7t2D4r2
— Mufaddal Vohra (@mufaddal_vohra) April 14, 2024
“ഞങ്ങളുടെ യുവ വിക്കറ്റ് കീപ്പർ മൂന്ന് സിക്സറുകൾ നേടിയത് വളരെയധികം സഹായിച്ചു, അതാണ് മത്സരത്തിലെ വ്യത്യാസമെന്ന് ഞാൻ കരുതുന്നു,” ഗെയിമിന് ശേഷമുള്ള അവതരണത്തിൽ ഗെയ്ക്വാദ് പറഞ്ഞു. ” ഇത്തരത്തിലുള്ള മൈതാനത്ത് എപ്പോഴും 10-15 റൺസ് അതികം ആവശ്യമാണ്.ഞങ്ങൾ 215-220 റൺസാണ് ലക്ഷ്യം വെച്ചത് പക്ഷെ ബുംറ നന്നായി ബൗൾ ചെയ്തു,” സിഎസ്കെ നായകൻ പറഞ്ഞു. ബുംറ മികച്ച രീതിയിൽ ബൗൾ ചെയ്തിട്ടും ഞങ്ങൾക്ക് 200 ൽ കൂടുതൽ റൺസ് നേടാൻ സാധിച്ചത് ബൗൾ ചെയ്യാൻ ആത്മവിശ്വാസം നൽകിയെന്നും നായകൻ പറഞ്ഞു.
We agree with captain @Ruutu1331! ☺️#TATAIPL | #MIvCSK | @msdhoni | @ChennaiIPL pic.twitter.com/g5oHfgUH37
— IndianPremierLeague (@IPL) April 14, 2024
ഗെയ്ക്വാദ് തൻ്റെ ബൗളിംഗ് യൂണിറ്റിനെ അഭിനന്ദിക്കുകയും ചെയ്തു.സിഎസ്കെ പേസർ മതീസ പതിരണ നാല് ഓവറിൽ 28 റൺസ് വഴങ്ങി 4 പ്രധാന വിക്കറ്റുകൾ വീഴ്ത്തി.ഗെയ്ക്വാദ് ശ്രീലങ്കൻ സീമറെ പ്രശംസിക്കുകയും മാരകമായ റൗണ്ടാർം ഡെലിവറുകൾക്ക് പേരുകേട്ട ഇതിഹാസ സഹതാരം ലസിത് മലിംഗയോട് ഉപമിക്കുകയും ചെയ്തു. “നമ്മുടെ മലിംഗ അസാധാരണമാംവിധം നന്നായി ബൗൾ ചെയ്യുകയും മികച്ച രീതിയിൽ യോർക്കറുകൾ എറിയുകയും ചെയ്യും” അദ്ദേഹം പറഞ്ഞു.