‘ഞങ്ങളുടെ യുവ വിക്കറ്റ് കീപ്പറുടെ മൂന്ന് സിക്സുകൾ ,ഞങ്ങളുടെ മലിംഗയുടെ യോർക്കറുകൾ’:ധോണിയെ പ്രശംസിച്ച് ഋതുരാജ് ഗെയ്‌ക്‌വാദ് | IPL2024

ഐപിഎല്ലില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നാല് വിക്കറ്റ് നേടിയ പേസര്‍ മതീഷ പതിരാനയുടെ പ്രകടനമാണ് ചൈന്നെയ്ക്ക് നിര്‍ണായകമായത്. ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങ്ങില്‍ മുംബൈക്കായി രോഹിത് ശര്‍മ തകര്‍പ്പന്‍ സെഞ്ച്വറിയോടെ 63 ബോളില്‍ 105* നേടിയെങ്കിലും ജയം നിസാം സാധിച്ചില്ല.ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെയും ശിവം ദുബെയുടെയും അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ സിഎസ്‌കെ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു.ധോണി വെറും 4 പന്തിൽ 20 റൺസ് നേടി, അതിൽ തുടർച്ചയായി മൂന്ന് സിക്‌സറുകൾ ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം സംസാരിച്ച ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് ധോണിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ചു.

“ഞങ്ങളുടെ യുവ വിക്കറ്റ് കീപ്പർ മൂന്ന് സിക്‌സറുകൾ നേടിയത് വളരെയധികം സഹായിച്ചു, അതാണ് മത്സരത്തിലെ വ്യത്യാസമെന്ന് ഞാൻ കരുതുന്നു,” ഗെയിമിന് ശേഷമുള്ള അവതരണത്തിൽ ഗെയ്‌ക്‌വാദ് പറഞ്ഞു. ” ഇത്തരത്തിലുള്ള മൈതാനത്ത് എപ്പോഴും 10-15 റൺസ് അതികം ആവശ്യമാണ്.ഞങ്ങൾ 215-220 റൺസാണ് ലക്‌ഷ്യം വെച്ചത് പക്ഷെ ബുംറ നന്നായി ബൗൾ ചെയ്തു,” സിഎസ്‌കെ നായകൻ പറഞ്ഞു. ബുംറ മികച്ച രീതിയിൽ ബൗൾ ചെയ്തിട്ടും ഞങ്ങൾക്ക് 200 ൽ കൂടുതൽ റൺസ് നേടാൻ സാധിച്ചത് ബൗൾ ചെയ്യാൻ ആത്മവിശ്വാസം നൽകിയെന്നും നായകൻ പറഞ്ഞു.

ഗെയ്‌ക്‌വാദ് തൻ്റെ ബൗളിംഗ് യൂണിറ്റിനെ അഭിനന്ദിക്കുകയും ചെയ്തു.സിഎസ്‌കെ പേസർ മതീസ പതിരണ നാല് ഓവറിൽ 28 റൺസ് വഴങ്ങി 4 പ്രധാന വിക്കറ്റുകൾ വീഴ്ത്തി.ഗെയ്‌ക്‌വാദ് ശ്രീലങ്കൻ സീമറെ പ്രശംസിക്കുകയും മാരകമായ റൗണ്ടാർം ഡെലിവറുകൾക്ക് പേരുകേട്ട ഇതിഹാസ സഹതാരം ലസിത് മലിംഗയോട് ഉപമിക്കുകയും ചെയ്തു. “നമ്മുടെ മലിംഗ അസാധാരണമാംവിധം നന്നായി ബൗൾ ചെയ്യുകയും മികച്ച രീതിയിൽ യോർക്കറുകൾ എറിയുകയും ചെയ്യും” അദ്ദേഹം പറഞ്ഞു.

Rate this post