ബ്രസീലിയൻ ഫോർവേഡ് റോബർട്ടോ ഫിർമിനോ സൗദി അറേബ്യയിലേക്കെത്തുമ്പോൾ|Roberto Firmino

സൗദി പ്രൊ ലീഗിലേക്ക് മാറുന്ന ഏറ്റവും പുതിയ സൂപ്പർ താരമാണ് ബ്രസീലിയൻ ഫോർവേഡ് റോബർട്ടോ ഫിർമിനോ.ലിവർപൂളിൽ നിന്ന് ഫ്രീ ഏജന്റായി മാറിയതിന് ശേഷം മൂന്ന് വർഷത്തെ കരാറിലാണ് റോബർട്ടോ ഫിർമിനോ സൗദി അറേബ്യൻ ക്ലബ് അൽ-അഹ്‌ലിയിൽ ചേർന്നത്.

കരിം ബെൻസെമ, എൻ ഗോലോ കാന്റെ, റൂബൻ നെവസ്, മാർസെലോ ബ്രോസോവിച്ച് എന്നിവർക്ക് ശേഷം സൗദി അറേബ്യയിലേക്ക് മാറുന്ന മറ്റൊരു ഉയർന്ന കളിക്കാരനായി ഫിർമിനോ മാറുന്നു.2015 ൽ ലിവർപൂളിൽ ചേർന്ന ഫിർമിനോ 362 മത്സരങ്ങൾ കളിക്കുകയും 111 ഗോളുകൾ നേടി. 2017-18ൽ 54 മത്സരങ്ങളിൽ നിന്നായി 27 ഗോളുകൾ നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസൺ.256 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച അദ്ദേഹം 82 തവണ സ്കോർ ചെയ്തു.

ലിവർപൂളിനായി ഫിർമിനോ 71 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.പ്രീമിയർ ലീഗിൽ അദ്ദേഹത്തിന്റെ അസിസ്റ്റുകളുടെ എണ്ണം 50 ആയിരുന്നു.2017-18ൽ 27 ഗോളുകൾക്ക് പുറമെ 16 അസിസ്റ്റുകളും നേടി.2022-23 സീസണിൽ 25 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് ഫിർമിനോ കളിച്ചത്. 11 ഗോളുകളും നാല് അസിസ്റ്റുകളും നേടി.ബ്രസീലിന്റെ സീരി ബിയിൽ ഫിഗ്യുറെൻസിനൊപ്പം ഫിർമിനോ തന്റെ കരിയർ ആരംഭിച്ചു. 38 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടി.

ഫിർമിനോ പിന്നീട് ജർമ്മനിയിലെ ഹോഫെൻഹൈമിലേക്ക് മാറി, 153 മത്സരങ്ങളിൽ നിന്ന് 49 തവണ സ്കോർ ചെയ്തു, കൂടാതെ 29 അസിസ്റ്റുകളും സ്വന്തം പേരിൽ്ക്കുറിച്ചു. ലിവർപൂളിനൊപ്പം, 2019-20 പ്രീമിയർ ലീഗ് കിരീടം ഫിർമിനോ സ്വന്തമാക്കി. 2021-22ൽ അദ്ദേഹം ലീഗ് കപ്പും എഫ്എ കപ്പും ഉയർത്തി.2022ൽ എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് നേടി. 2018-19ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടി. യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും നേടി.രണ്ട് തവണ ചാമ്പ്യൻസ് ലീഗ് റണ്ണറപ്പും യൂറോപ്പ ലീഗിൽ ഒരു തവണ റണ്ണറപ്പും കൂടിയാണ് ഫിർമിനോ.

Rate this post