‘ആരും നിങ്ങളുടെ മകനെ ടീമിലെടുത്തില്ലെങ്കിൽ സിഎസ്കെ വാങ്ങും’ : ‘റാഞ്ചിയുടെ ക്രിസ് ഗെയിലിന്റെ’ പിതാവിനോട് എംഎസ് ധോണി | Robin Minz
റോബിൻ മിൻസിന് 21 വയസ്സ് മാത്രമാണ് പ്രായം, ഈ ചെറുപ്രായത്തിൽ തന്നെ യുവ താരം കോടീശ്വരനായിരിക്കുകയാണ്..കഴിഞ്ഞ ദിവസം ദുബായിയിൽ നടന്ന ഐപിഎൽ ലേലത്തിൽ മുംബൈ ഇന്ത്യൻസുമായുള്ള കടുത്ത മത്സരത്തിന് ശേഷം നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റൻസ് തന്റെ 21കാരനായ മകൻ റോബിൻ മിൻസിനെ 3.60 കോടിക്ക് സ്വന്തമാക്കുകയായിരുന്നു.
ജഹർഖണ്ഡിലെ ഗുംലയിൽ നിന്നുള്ള മിൻസ് ഐപിഎൽ കരാർ നേടിയ സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഗോത്ര ക്രിക്കറ്റ് കളിക്കാരനായി ചരിത്രം സൃഷ്ടിച്ചു.മിൻസിന്റെ അച്ഛൻ ഒരു റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനാണ് .ഇപ്പോൾ റാഞ്ചി എയർപോർട്ടിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നു മിൻസ് ഇതുവരെ തന്റെ പ്രൊഫഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.ഇടംകൈയ്യൻ വിക്കറ്റ് കീപ്പിംഗ് ബാറ്ററാണ് 21 കാരൻ.ജാർഖണ്ഡ് അണ്ടർ 19, ജാർഖണ്ഡ് അണ്ടർ 25 ടീമുകൾക്കായി മിൻസ് ഫീച്ചർ ചെയ്തിട്ടുണ്ട്.
ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ഗോത്രമേഖലയിൽ ഉൾപ്പെടുന്ന തെൽഗാവ് ഗ്രാമത്തിൽ നിന്നാണ് മിൻസ് കുടുംബം വരുന്നത്. റോബിന്റെ പിതാവായ ഫ്രാൻസിസ് മിൻസ് അത്ലറ്റിക്സിലായിരുന്നു.അദ്ദേഹം ആർമിയിലായിരിക്കുമ്പോൾ, കുടുംബം റാഞ്ചിയിലേക്ക് താമസം മാറ്റി, അവിടെ ഫ്രാൻസിസിന്റെ മകൻ റോബിൻ ക്രിക്കറ്റിനെ പ്രണയിച്ചു. വളർന്നുവരുമ്പോൾ എംഎസ് ധോണി റാഞ്ചിയെ ലോക ഭൂപടത്തിൽ ഉൾപ്പെടുത്തുന്നത് അദ്ദേഹം കണ്ടു.
Robin Minz picked up by Gujarat Titans for 3.6 Cr 🔥#RobinMinz #GujaratTitans #IPL2024Auction #Cricket #Sportskeeda pic.twitter.com/ys3OmHssyr
— Sportskeeda (@Sportskeeda) December 19, 2023
റാഞ്ചിയിലെയും നാട്ടിലെയും എല്ലാ കുട്ടികളെയും പോലെ റോബിനും അടുത്ത ധോണിയാകാൻ ആഗ്രഹിച്ചു.തന്റെ ആരാധനാപാത്രമായ ധോണിയുടെ പാതയിലൂടെ നടക്കാൻ തുടങ്ങിയ റോബിൻ, ധോണിയുടേതായി ആമേ കോച്ചിംഗ് അക്കാദമിയിൽ ചേർന്നു. എംഎസ്ഡിയുടെ ബാല്യകാല പരിശീലകൻ ചഞ്ചൽ ഭട്ടാചാര്യ റോബിനെ തന്റെ ചിറകിൻകീഴിലാക്കി പരിശീലനം ആരംഭിച്ചു. ധോണിയെ പോലെ റോബിനും വിക്കറ്റ് കീപ്പിംഗ് തുടങ്ങി. റാഞ്ചിയിൽ കൂടുതൽ യുവാക്കൾ വിക്കറ്റ് കീപ്പിംഗിനോട് പ്രണയത്തിലായത് പ്രാദേശിക ക്രിക്കറ്റ് ഹീറോ കാരണമാണെന്ന് ചഞ്ചൽ പറഞ്ഞു.
KNOW YOUR PLAYERS
— Manjeet Singh (@manjeet85916) December 20, 2023
3. Robin Minz – GT, 3.6 Crores
-> First tribal cricketer in the history of IPL
-> Very poor financially, no domestic record
->21 yo wicketkeeper, clean striker, LHB
-> 360° range, expressive cricketer
-> MI & CSK heavily scouted him pic.twitter.com/7McQLtrlV4
റാഞ്ചിയിലെ സോണറ്റ് ക്രിക്കറ്റ് ക്ലബിലാണ് റോബിന്റെ പരിശീലനം നടത്തുന്നത്. റൺസ് നേടുന്ന കാര്യത്തിൽ വെസ്റ്റ് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസവും എക്കാലത്തെയും മികച്ച ടി20 ബാറ്ററുമായ ക്രിസ് ഗെയ്ലിനെപ്പോലെയണ് റോബിൻ എന്ന് അദ്ദേഹത്തിന്റെ ബാറ്റിംഗ് കോച്ച് ആസിഫ് ഹക്ക് കരുതുന്നു.”ഞങ്ങൾ അവനെ റാഞ്ചി കാ ഗെയ്ൽ എന്ന് വിളിക്കുന്നു. അവൻ ഇടംകൈയ്യൻ, നല്ല ബിൽഡ്, വലിയ സിക്സറുകൾ അടിക്കുന്നു. ഒരു പന്തിൽ നിന്ന് ബൗളർമാരെ നേരിടാൻ ഇഷ്ടപ്പെടുന്ന ഒരു പുതിയ കാലത്തെ ക്രിക്കറ്റ് കളിക്കാരൻ, 200 സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ കഴിവുള്ളവൻ” ആസിഫ് പറഞ്ഞു.
Robin Minz pic.twitter.com/ov6nkHiHcq
— RVCJ Media (@RVCJ_FB) December 21, 2023
ഈ ലേലത്തിന് മുമ്പ് റോബിനെയും ഫ്രാൻസിസിനെയും ധോണിക്ക് അറിയാമായിരുന്നു. ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നും എല്ലാ പന്തുകളിലും സിക്സറുകൾ അടിക്കാൻ നോക്കരുതെന്നും ഒരിക്കൽ സിഎസ്കെ ക്യാപ്റ്റൻ റോബിനോട് പറഞ്ഞിരുന്നു. ഈയിടെ എയർപോർട്ടിൽ വെച്ച് ധോണി എവിടെയോ പോകുമ്പോൾ, ഫ്രാൻസിസിനെ കണ്ട് പറഞ്ഞു, “ആരും നിങ്ങളുടെ മകനെ വാങ്ങിയില്ലെങ്കിൽ, ഞങ്ങൾ (സിഎസ്കെ) വാങ്ങും”. പക്ഷേ, ജിടി അദ്ദേഹത്തെ സ്വന്തമാക്കിയതോടെ ധോണിക്ക് അദ്ദേഹത്തെ ടീമിൽ എടുക്കാൻ സാധിച്ചില്ല. റോബിനെപ്പോലെ, ജാർഖണ്ഡിൽ നിന്നുള്ള മറ്റൊരു വിക്കറ്റ് കീപ്പർ-ബാറ്റർ കുമാർ കുഷാഗ്രയെ (19) ചൊവ്വാഴ്ചത്തെ ലേലത്തിൽ 7.20 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് തിരഞ്ഞെടുത്തു .