‘വിരാട് കോലി ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിന് നൽകുന്നത് മൊഹമ്മദ് ഷമി ബോൾ കൊണ്ട് നൽകുന്നു’ : റോബിൻ ഉത്തപ്പ |World Cup 2023

വിരാട് കോഹ്‌ലിയും മുഹമ്മദ് ഷമിയും തമ്മിൽ സമാനതകളുണ്ടെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.രണ്ടുപേരും ഒരേ സമീപനവും പ്രക്രിയകളും പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ശ്രദ്ധേയമായ പ്രകടനമാണ് ഷമി നടത്തിയത്. ഷമി അഞ്ചു വിക്കറ്റ് നേടിയപ്പോൾ ശ്രീലങ്ക വെറും 55 റൺസിന് പുറത്തായി.

50 ഓവർ ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 18 റൺസ് മാത്രം വിയ്യുകൊടുത്താണ് ഷമി അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്. ഈ പ്രകടനം ഇന്ത്യയുടെ 302 റൺസിന്റെ തകർപ്പൻ വിജയത്തിൽ നിർണായകമാവുകയും സെമി ഫൈനലിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തു.ആദ്യ ഓവറിൽ തന്നെ ഷാമിയുടെ ഉജ്ജ്വല പ്രകടനം ആരംഭിച്ചു, ചാരിത് അസലങ്കയെയും ദുഷൻ ഹേമന്തയെയും പുറത്താക്കി. ദുഷൻ ഹേമന്തയ്ക്കും ദുഷ്മന്ത ചമീരയുടെയും വിക്കറ്റ് നേടി ശ്രീലങ്കയെ തകർത്തു.

2023 ലോകകപ്പിൽ, മൂന്ന് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ നേടിയ ഷമി ഇതിനകം തന്നെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ നിരവധി റെക്കോർഡുകളും സ്വന്തമാക്കി.ഈ പ്രകടനം ഇന്ത്യയുടെ വിജയത്തിലേക്ക് നയിക്കുക മാത്രമല്ല, ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർ എന്ന ലോകകപ്പ് റെക്കോർഡ് ഷമി തകർക്കുകയും ചെയ്തു. ജവഗൽ ശ്രീനാഥിന്റെയും സഹീർ ഖാന്റെയും 44 വിക്കറ്റുകളുടെ മുൻ റെക്കോർഡ് മറികടന്ന് 14 ഇന്നിംഗ്‌സുകളിൽ നിന്ന് 45 ലോകകപ്പ് വിക്കറ്റുകൾ അദ്ദേഹം ഇപ്പോൾ സ്വന്തമാക്കി.ഷമിയുടെ വ്യക്തിത്വത്തിന് സഹീറിനോടും ശ്രീനാഥിനോടും സാമ്യമുണ്ടെന്നും കോഹ്‌ലിയും തമ്മിൽ സമാനത പുലർത്തുന്നുണ്ടെന്നും രണ്ട് പേർക്കും ഒരേ സമീപനവും പ്രക്രിയയും ഉണ്ടെന്ന് പറഞ്ഞു.

“അവൻ ഇപ്പോഴും കളിക്കുന്നതിനാൽ അദ്ദേഹത്തെ ഇതുവരെ ഒരു ഇതിഹാസമായി കണക്കാക്കുന്നില്ല.മുഹമ്മദ് ഷമിയെ പോലെയുള്ള ഒരാൾക്ക് ഇനിയും ഒരുപാട് നേടാൻ ബാക്കിയുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യയ്ക്ക് വേണ്ടി സേവനം ചെയ്ത സഹീർ ഭായി, ശ്രീനാഥ് സാർ എന്നിവരോട് സാമ്യമുള്ളതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. അതിനാൽ അദ്ദേഹം സമാനമായ ഒരു ബൗളറാണെന്ന് ഞാൻ കരുതുന്നു, അവരുടെ അതേ മനോഭാവം തന്നെയാണ് ഷമിക്കുള്ളത്” ഉത്തപ്പ പറഞ്ഞു.

“വിരാട് കോഹ്‌ലിയിട്ട് അതെ കാലിബർ അദ്ദേഹത്തിനുണ്ട്. വിരാട് കോഹ്‌ലി ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിന് നൽകുന്നത് ഷമി ബോൾ കൊണ്ട് നൽകുന്നു. രണ്ടു പേരും ഒരേ നിലവാരത്തിൽ ഇന്ത്യക്ക് സംഭാവന നൽകുന്നു.സമീപനത്തിലും പ്രക്രിയകളിലും അദ്ദേഹം വളരെ ക്ലിനിക്കൽ ആണ്” ഉത്തപ്പ കൂട്ടിച്ചേർത്തു.

1/5 - (1 vote)