‘ആദ്യ പന്തിൽ സിക്‌സ് അടിച്ചു’ : സഞ്ജു സംസനൊപ്പമുള്ള രസകരമായ സംഭവം വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ | Sanju Samson

ബംഗ്ളദേശിനെതിരെയുള്ള അവസാന ടി20 യിലെ തകർപ്പൻ സെഞ്ചുറിയോടെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. സ്ഥിരമായി മധ്യനിരയിൽ കളിച്ചിരുന്ന താരം ബംഗ്ലാദേശിനെതിരെ ഓപ്പണറുടെ റോളിലാണ് കളിച്ചത്.

വരാനിരിക്കുന്ന സൗത്ത് ആഫ്രിക്കൻ പര്യടനത്തിലും ഓപ്പണറുടെ റോളിലാണ് സഞ്ജു കളിക്കുക.ആക്രമണ ബാറ്റിംഗ് ഇഷ്ടപെടുന്ന സഞ്ജു ഓപ്പണറുടെ റോളിൽ എത്തുമ്പോൾ പവർ പ്ലെ നന്നായി ഉപയോഗിക്കുന്നുണ്ട്. ക്രീസിലെത്തിയാൽ ആദ്യ പന്തിൽ തന്നെ സിക്സ് അടിക്കാനാണ് ശ്രമിക്കുന്നതെന്ന് സഞ്ജു ഒരു അഭിമുഖത്തിൽ പറയുംകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ സഞ്ജുവിനെ പുകഴ്ത്തുകയും രസകമരമായ സംഭവം വിവരിക്കുകയും ചെയ്തിട്ടുണ്ട്.വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളാ ടീമിനു വേണ്ടി സഞ്ജു സാംസണിനൊപ്പം ബാറ്റ് ചെയ്തപ്പോഴുള്ള സംഭവമാണ് റോബിന്‍ ഉത്തപ്പ വെളിപ്പെടുത്തിയത്.

ഞാന്‍ ക്രീസിന്റെ ഒരു വശത്തു ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരു വിക്കറ്റ് വീണ ശേഷം അടുത്തതായി ബാറ്റ് ചെയ്യാനെത്തിയത് സഞ്ജുവായിരുന്നു. നീ കളിച്ചാല്‍ നമുക്കു വേഗത്തില്‍ കളി തീര്‍ക്കാന്‍ പറ്റുമെന്നു ഞാന്‍ അവനോടു പറഞ്ഞു. ആദ്യത്തെ ബോള്‍ മാത്രം ഒന്നു നോക്കിയേക്ക്. അതിനു ശേഷം സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിച്ചോയെന്നും ഞാന്‍ സഞ്ജുവിനെ ഉപദേശിക്കുകയും ചെയ്തു.കേരളാ ടീമിനു സെമി ഫൈനലിനു യോഗ്യത നേടാന്‍ 10-12 ഓവറുകളില്‍ 140 റണ്‍സോ, മറ്റോ ആയിരുന്നു വേണ്ടിയിരുന്നതെന്നാണ് എന്റെ ഓര്‍മ. ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങിയ സഞ്ജു ലോങ് ഓഫിനു മുകളിലൂടെ സിക്‌സര്‍ പായിക്കുകയായിരുന്നു. നീയെന്താണ് കാണിക്കുന്നതെന്നു ഞാന്‍ ചിരിയോടെ അവനോടു ചോദിച്ചു. റോബി ഭായ്, സ്പിന്നര്‍ ബോള്‍ ചെയ്യുമ്പോള്‍ എനിക്കു സ്വയം നിയന്ത്രിക്കാന്‍ പോലും സാധിക്കില്ലെന്നായിരുന്നു അപ്പോള്‍ സഞ്ജുവിന്റെ മറുപടി.

വരാനിരിക്കുന്ന സൗത്ത് ആഫ്രിക്കൻ പര്യടനത്തിലും മികച്ച പ്രകടനം പുറത്തെടുത്താൽ ടി20യിൽ നായകൻ രോഹിത് ശർമയുടെ വിരമിച്ചപ്പോൾ വന്ന ഓപ്പണറുടെ ഒഴിവിൽ സഞ്ജുവിന് സ്ഥാനം ഉറപ്പാക്കാൻ സാധിക്കും. സൗത്ത് ആഫ്രിക്കയിൽ നാല് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇന്ത്യൻ ജേഴ്സിയിൽ സഞ്ജുവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Rate this post