‘ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ രോഹിത് ശർമയാണ്’ : ഏഷ്യാ കപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനെ പ്രശംസിച്ച് വസീം അക്രം|Rohit Sharma

2023 ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ എട്ടാം കിരീടം ഉയർത്തി.2018 ഏഷ്യാ കപ്പിന് ശേഷം മെൻ ഇൻ ബ്ലൂവിന്റെ ആദ്യ മൾട്ടി-നേഷൻ ടൂർണമെന്റ് വിജയമാണിത്.ഒരു ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമക്ക് മികച്ച ടൂര്ണമെന്റായിരുന്നു ഏഷ്യ കപ്പ്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2023 ഏഷ്യാ കപ്പിൽ ഇന്ത്യ നാല് മത്സരങ്ങൾ ജയിച്ചു.ഏകദിന ഏഷ്യാ കപ്പിലെ ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന്റെ 9-ാമത്തെ വിജയമാണിത്.ഈ നേട്ടത്തോടെ ഏകദിന ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റനെന്ന എംഎസ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി. കോണ്ടിനെന്റൽ കപ്പിൽ ക്യാപ്റ്റനെന്ന നിലയിൽ ഒമ്പത് വിജയങ്ങളും എംഎസ്ഡിക്കുണ്ട്. രോഹിതിന്റെ നാലാമത്തെ ഏഷ്യാ കപ്പ് ട്രോഫിയായിരുന്നു ഇത്.

ധോണിക്കും മുഹമ്മദ് അസ്ഹറുദ്ദീനും ശേഷം ക്യാപ്റ്റനെന്ന നിലയിൽ ഒന്നിലധികം ഏഷ്യാ കപ്പ് കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ നായകനായി.2023ലെ ഐസിസി ലോകകപ്പിൽ രോഹിത് ഇന്ത്യയെ നയിക്കുന്നതിനെക്കുറിച്ച് സംശയം തോന്നിയ വിമർശകരെ ഈ ഏഷ്യാ കപ്പിലെ നേതൃപാടവം നിശ്ശബ്ദരാക്കി.ഏഷ്യാ കപ്പ് വിജയത്തിന് ശേഷം, നിരവധി ക്രിക്കറ്റ് വിദഗ്ധർ രോഹിത്തിന് പിന്തുണ നൽകി.രോഹിത് കളിക്കളത്തിൽ ശാന്തനാണെന്നും ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ യോഗ്യനാണെന്നും സ്റ്റാർ സ്‌പോർട്‌സിലെ അവതാരകനായ അക്രം അഭിപ്രായപ്പെട്ടു.

“ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ പറ്റിയ ആളാണ് രോഹിത് . ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാച്ചാണ് അദ്ദേഹത്തിനുള്ളത്. അവർക്ക് മികച്ച ഫോമിൽ വിരാട് ഉണ്ട്, കെഎൽ രാഹുലും ജസ്പ്രീത് ബുംറയും തിരിച്ചെത്തി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാം ശരിയായ ദിശയിലാണ് പോകുന്നത്” അക്രം പറഞ്ഞു.

3/5 - (8 votes)