2 ഓവറിൽ മൂന്ന് ഡക്ക്!! ഓസ്‌ട്രേലിയൻ പേസര്‍മാരുടെ വേഗത്തിന് മുന്നില്‍ തകർന്ന് ഇന്ത്യ| World Cup 2023

ഇന്ത്യ : ഓസ്ട്രേലിയ പോരാട്ടം എന്നത് എല്ലാ കാലവും വാശി നിറക്കുന്ന മാസ്സ് മാച്ച് തന്നെയാണ്. അത് കൊണ്ട് തന്നെ ഇന്നത്തെ മാച്ചിൽ ക്രിക്കറ്റ്‌ ഫാൻസും അതിൽ കുറഞ്ഞതോന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. ടോസ് നേടിയ ടീം ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.

എന്നാൽ സ്പിൻ ബൗളിങ്ങിനെ അടക്കം ഏറെ സപ്പോർട്ട് ചെയ്ത പിച്ചിൽ പക്ഷെ ഓസ്ട്രേലിയൻ ടീമിനെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഓസ്ട്രേലിയ 49.3 ഓവറിൽ 199 റൺസിൽ എല്ലാവരും പുറത്തായി. കേവലം സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസ്ട്രേലിയക്ക് വേണ്ടി 46 റൺസ്സുമായി തിളങ്ങിയത്.

അതേസമയം മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ലഭിച്ചത് അതിലേറെ മോശം തുടക്കം. ഇന്ത്യൻ ടീമിന് തങ്ങൾ രണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്മാരെയും പെട്ടന്ന് തന്നെ നഷ്ടമായി.

തന്റെ കന്നി ലോകക്കപ്പ് മാച്ച് വേണ്ടി ഇറങ്ങിയ ഇഷാൻ കിഷന് അധികം ആയുസ്സ് ഉണ്ടായില്ല ക്രീസിൽ.നേരിട്ട ഫസ്റ്റ് ബോളിൽ തന്നെ ഗോൾഡൻ ഡക്കായി ഇഷാൻ മടങ്ങി. ശേഷം അടുത്ത ഓവറിൽ നായകൻ രോഹിത് ശർമ്മയും പുറത്തായി. ശേഷം അതേ ഓവറിൽ തന്നെ മോശം ഷോട്ട് കളിച്ചു ശ്രേയസ് അയ്യർ വിക്കെറ്റ് നഷ്ടമാക്കി.

4/5 - (1 vote)