എംഎസ് ധോണിയെയും റിക്കി പോണ്ടിങ്ങിനെയും മറികടന്ന് ഏറ്റവും വിജയകരമായ ക്യാപ്റ്റനായി രോഹിത് ശർമ്മ |World Cup 2023

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റൻ എന്ന നിലയിൽ 100 മത്സരങ്ങൾ രോഹിത് ശർമ്മ പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യക്കാരനായി രോഹിത് മാറുകയും ചെയ്തു..എംഎസ് ധോണി (332 മത്സരങ്ങൾ), മുഹമ്മദ് അസ്ഹറുദ്ദീൻ (221), വിരാട് കോലി (213), സൗരവ് ഗാംഗുലി (196), കപിൽ ദേവ് (108), രാഹുൽ ദ്രാവിഡ് (104) എന്നിവരാണ് ടീമിനെ 100 മത്സരങ്ങളെക്കൾ കൂടുതൽ മറ്റ് ഇന്ത്യൻ ക്യാപ്റ്റൻമാർ.

ക്യാപ്റ്റനെന്ന നിലയിലെ 100 മത്സരത്തിൽ രോഹിത് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.വെല്ലുവിളി നിറഞ്ഞ പിച്ചിൽ 87 റൺസെടുത്ത താരം ഇന്ത്യക്ക് മാന്യമായ സ്കോർ സമ്മാനിച്ചു.പത്ത് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ 100 മത്സരങ്ങളിൽ നിന്ന് 4023 റൺസ് രോഹിത് നേടിയിട്ടുണ്ട്.2017 ഡിസംബർ 10ന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന്റെ പോരാട്ടം ആരംഭിച്ചു.

2021 അവസാനത്തോടെ ഓപ്പണർ തന്റെ സഹതാരം വിരാട് കോഹ്‌ലിയിൽ നിന്ന് ചുമതലയേറ്റു.ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം രോഹിത്തിനാണ്. ഇംഗ്ലണ്ടിനെതിരായ 100 റൺസ് വിജയത്തിന് ശേഷം, 100-ലധികം മത്സരങ്ങൾക്ക് ശേഷം ഏറ്റവും വിജയകരമായ ക്യാപ്റ്റനായി രോഹിത് എംഎസ് ധോണിയെയും റിക്കി പോണ്ടിംഗിനെയും മറികടന്നു.രോഹിത്തിന്റെ വിജയശതമാനം 74.4 ആണ്.

100 മത്സരങ്ങളിൽ നിന്ന് 74 മത്സരങ്ങളും രോഹിത് വിജയിച്ചിട്ടുണ്ട്. ടി20യിൽ 76.47 ശതമാനം വിജയശതമാനമാണ് ഹിറ്റ്മാൻ നേടിയത്. ഏകദിനത്തിൽ 75% വിജയശതമാനവും ടെസ്റ്റ് ക്രിക്കറ്റിൽ 71.42%വും. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് രോഹിതിന്റെ നേതൃപാടവത്തെ ചോദ്യം ചെയ്ത ഒരു വിഭാഗം ആരാധകർ ഉണ്ടായിരുന്നു. അവർക്കെല്ലാം പ്രകടനത്തിലൂടെ മികച്ച മറുപടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ നൽകിയത്.

3/5 - (2 votes)