സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ | Rohit Sharma
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ ദീർഘകാല റെക്കോർഡ് തകർത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ചരിത്രം സൃഷ്ടിച്ചു. ആദ്യ മത്സരത്തിലെ ഫോം രണ്ടാം മത്സരത്തിലും ഇന്ത്യൻ നായകൻ തുടർന്നു.പരമ്പരയിലെ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറിയോടെ രോഹിത് സച്ചിനെ മറികടന്ന് ഒരു വലിയ നാഴികക്കല്ല് പിന്നിട്ടു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ഓപ്പണർമാരിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോർ നേടിയ താരമാണ് രോഹിത്. ബാറ്റിംഗ് ഓപ്പണിംഗിനിടെ ഫിഫ്റ്റിക്ക് മുകളിൽ നേടിയ 121-ാം സ്‌കോറാണിത്. 120 സ്കോറുമായി സച്ചിൻ ഇപ്പോൾ അദ്ദേഹത്തിനു താഴെയാണ്.മൊത്തത്തിലുള്ള പട്ടികയിൽ ആറാം സ്ഥാനത്താണ് അദ്ദേഹം എന്നത് ശ്രദ്ധേയമാണ്. 146 ഫിഫ്റ്റി പ്ലസ് സ്കോറുമായി ഡേവിഡ് വാർണർ ഒന്നാമതുള്ളപ്പോൾ, 144 സ്കോറുമായി ക്രിസ് ഗെയ്ൽ രണ്ടാമതാണ്. ശ്രീലങ്കയുടെ സനത് ജയസൂര്യ ഈ ചാർട്ടിൽ മൂന്നാമതാണ് (136), ഡെസ്മണ്ട് ഹെയ്ൻസ് (131), ഗ്രെയിം സ്മിത്ത് (125) എന്നിവർ പിന്നിലാണ്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെയും രോഹിത് മറികടന്നു. 10773 ഏകദിന റൺസ് ധോണിയുടെ പേരിലുണ്ട്, മുൻ വിക്കറ്റ് കീപ്പർ ബാറ്ററെ മറികടക്കാൻ ഇന്ത്യൻ നായകന് ഏഴ് റൺസ് മാത്രം മതിയായിരുന്നു.ഇതോടെ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവർക്ക് പിന്നിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി രോഹിത് മാറി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണർമാരുടെ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്കോറുകൾ:
- ഡേവിഡ് വാർണർ: 374 മത്സരങ്ങളിൽ നിന്ന് 146
- ക്രിസ് ഗെയ്ൽ: 441 മത്സരങ്ങളിൽ നിന്ന് 144
- സനത് ജയസൂര്യ: 506 മത്സരങ്ങളിൽ നിന്ന് 136
- ഡെസ്മണ്ട് ഹെയ്ൻസ്: 354 മത്സരങ്ങളിൽ നിന്ന് 131
- ഗ്രെയിം സ്മിത്ത്: 342 മത്സരങ്ങളിൽ നിന്ന് 125
- രോഹിത് ശർമ്മ: 334 മത്സരങ്ങളിൽ നിന്ന് 121