സിക്സുകളിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ , മറികടന്നത് ഡി വില്ലിയേഴ്സിനെ |World Cup 2023

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം സിക്‌സറുകൾ നേടുന്ന ബാറ്റ്‌സ്മാൻ എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഇന്ത്യൻ നായകൻ കോളിൻ അക്കർമനെ ലോംഗ്-ഓണിലൂടെ 92 മീറ്റർ സിക്‌സറിന് പറത്തിയാണ് റെക്കോർഡ് കരസ്ഥമാക്കിയത്.

ഈ വർഷത്തെ രോഹിതിന്റെ 59 ആം സിക്സയിരുന്നു ഇത്.2015ൽ 58 സിക്‌സറുകൾ പറത്തി ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോർഡാണ് ഇന്ത്യൻ നായകൻ മറികടന്നത്.2019ൽ 56 സിക്‌സറുകൾ അടിച്ച ക്രിസ് ഗെയ്‌ൽ, 48 സിക്‌സറുകളോടെ ഷാഹിദ് അഫ്രീദി തുടങ്ങിയവരാണ് പിന്നിലുള്ളത്. സിക്സുകളുടെ എണ്ണം ഇനിയും വർധിപ്പിക്കാൻ രോഹിതിന് അവസരമുണ്ട്.ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ക്യാപ്റ്റനായും രോഹിത് മാറി. നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിലെ തന്റെ 23-ാമത്തെ സിക്സോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

2019-ൽ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഇയോൻ മോർഗൻ സ്ഥാപിച്ച 22 സിക്സിന്റെ റെക്കോർഡാണ് അദ്ദേഹം തകർത്തത്.ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ക്യാപ്റ്റൻമാരുടെ പട്ടികയിൽ, 2015ൽ 21 സിക്‌സറുകൾ പറത്തിയ ഡിവില്ലിയേഴ്‌സും 2019ൽ 18 സിക്‌സറുകൾ നേടിയ ആരോൺ ഫിഞ്ചും 2015ൽ 17 സിക്‌സറുകൾ നേടിയ ബ്രാൻഡൻ മക്കല്ലവും തൊട്ടുപിന്നിൽ. ടൂർണമെന്റിലെ ഇന്നിംഗ്‌സിന് സ്ഥിരതയാർന്ന തുടക്കം നൽകുന്ന രോഹിതിന്റെ സംഭാവന ഇന്ത്യൻ ടീമിന് നിർണായകമാണ്. അദ്ദേഹത്തിന്റെ ശക്തമായ ഹിറ്റിംഗും പരമാവധി സ്‌കോർ ചെയ്യാനുള്ള കഴിവും താരത്തെ ഇന്ത്യൻ ടീമിലെ ഒരു പ്രധാന കളിക്കാരനാക്കി എന്നതിൽ സംശയമില്ല.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഗില്‍ മടങ്ങി. ഗില്‍ 30 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 50 റണ്‍സെടുത്തു. 32 പന്തില്‍ 51 റണ്‍സെടുത്ത് പിന്നാലെ താരം ഔട്ടായി. വാന്‍ മീകരനാണ് കൂട്ടുകെട്ടു പൊളിച്ചത്. 61 റൺസുമായി രോഹിത് പുറത്തായി . ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 17 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തിട്ടുണ്ട്.

Rate this post