‘വീണ്ടും പരാജയമായി രോഹിത് ശർമ്മ’ : ആൻഡേഴ്സണ് മുന്നിൽ വീണ്ടും മുട്ടുമടക്കി ഇന്ത്യൻ നായകൻ | Rohit Sharma
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മയുടെ മോശം ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. രാജ്‌കോട്ടിലെ 131 റൺസ് ഒഴിവാക്കി നിർത്തിയാൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ അദ്ദേഹത്തിന് ഒരു ഫിഫ്റ്റി പോലും നേടാനായിട്ടില്ല.
റാഞ്ചി ടെസ്റ്റിൽ വെറും 2 റൺസിന് അദ്ദേഹം പുറത്തായി. ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ ബെൻ ഫോക്സിന് ക്യാച്ച് നൽകിയാണ് അദ്ദേഹം പുറത്തായത്.ഈ വിക്കറ്റോടെ ജെയിംസ് ആൻഡേഴ്സൺ ഒരു മെഗാ റെക്കോഡിലേക്ക് അടുക്കുകയാണ്. 700 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കാൻ അദ്ദേഹത്തിന് ഇപ്പോൾ 3 വിക്കറ്റുകൾ മാത്രം. 3 വിക്കറ്റ് കൂടി നേടാനായാൽ റെഡ് ബോൾ ക്രിക്കറ്റിൽ 700 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ബൗളറാകും.
ടെസ്റ്റിൽ ഇത് നാലാം തവണയാണ് ആൻഡേഴ്സൺ രോഹിതിനെ പുറത്താക്കുന്നത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 353 റൺസിൻ്റെ സ്കോറാണ് പടുത്തുയർത്തിയത്.മികച്ച തുടക്കം പ്രതീക്ഷിച്ചാണ് ഇന്ത്യ ഇറങ്ങിയതെങ്കിലും രോഹിത് ശർമ്മക്ക് അത് കാത്തു സൂക്ഷിക്കാൻ സാധിച്ചില്ല.ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമ്മയുടെ ഫോം ഗണ്യമായി കുറഞ്ഞു.
Rohit Sharma score in this series :
— Saurav. (@saurav_viratian) February 24, 2024
24
39
14
13
131 ( dropped on 29* )
19
2
And also in SA tour choked so badly in both test match
If he has any shame left should retire From this format asap 👍 pic.twitter.com/BD1SMJ8fft
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ഇതുതന്നെയാണ് കണ്ടത്. ഇംഗ്ലണ്ട് പരമ്പരയിൽ രാജ്‌കോട്ടിൽ അദ്ദേഹത്തിന് ഒരു സെഞ്ച്വറി മാത്രമേ നേടാനായുള്ളൂ. ഹൈദരാബാദ് ടെസ്റ്റിലെ ഉയർന്ന സ്കോർ 39 ആണ്.വിശാഖപട്ടണം ടെസ്റ്റിൽ രണ്ടു ഇന്നിങ്സിലും കൂടി 40 റൺസാണ് നേടിയിട്ടുള്ളത്.