അഡ്‌ലെയ്ഡ് ടെസ്റ്റിലെ ഇരട്ട പരാജയത്തിന് ശേഷം ക്യാപ്റ്റൻമാരുടെ അനാവശ്യ റെക്കോർഡിന് ഒപ്പമെത്തി രോഹിത് ശർമ്മ | Rohit Sharma
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അഡ്‌ലെയ്ഡിൽ മൂന്നാം ദിവസത്തെ കളിയോടെ സമാപിച്ചു. ഈ മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി, പരമ്പര സമനിലയിലാക്കി.ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 180 റൺസിന് പുറത്തായി .
ആദ്യ ഇന്നിംഗ്‌സ് കളിച്ച ഓസ്‌ട്രേലിയ 337 റൺസ് നേടി 157 റൺസിൻ്റെ കൂറ്റൻ ലീഡ് ലഭിച്ചത് ടീമിന് വൻ നേട്ടമായി.രണ്ടാം ഇന്നിംഗ്‌സ് കളിച്ച ഇന്ത്യൻ ടീം രണ്ടാം ഇന്നിംഗ്‌സിൽ 175 റൺസ് മാത്രം നേടിയപ്പോൾ 19 റൺസ് നേടി ഓസ്ട്രേലിയ പത്തു വിക്കറ്റിന്റെ വിജയം നേടി.ഓസ്‌ട്രേലിയൻ ടീമിനെതിരായ ഈ രണ്ടാം മത്സരത്തിലെ തോൽവിയോടെ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ മോശം റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.അതായത് ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ തോറ്റ ക്യാപ്റ്റനെന്ന റെക്കോർഡ് പട്ടികയിൽ ഇടംപിടിച്ചു.
നേരത്തെ 1967-68ൽ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായിരുന്ന മൻസൂർ അലി പട്ടൗഡി ഏറ്റവും മോശം ക്യാപ്റ്റനെന്ന നിലയിൽ തുടർച്ചയായി 6 മത്സരങ്ങൾ തോറ്റതിൻ്റെ റെക്കോർഡ് നേടിയിരുന്നു.1999-ൽ സച്ചിൻ ടെണ്ടുൽക്കർ തുടർച്ചയായി അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ചപ്പോൾ പരാജയപെട്ടു.അതിന് ശേഷം ദത്ത ഗെയ്‌ക്‌വാദും ധോണിയും വിരാട് കോഹ്‌ലിയും തുടർച്ചയായി നാല് മത്സരങ്ങൾ പരാജയപ്പെട്ട ക്യാപ്റ്റന്മാരായപ്പോൾ, തുടർച്ചയായ നാലാം ടെസ്റ്റ് തോൽവിയോടെ രോഹിത് ശർമ്മയും ഈ മോശം റെക്കോർഡിൻ്റെ പട്ടികയിൽ ചേർന്നു.
ഓസ്‌ട്രേലിയയിൽ 1,031 പന്തുകൾ മാത്രം നീണ്ടുനിന്ന ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ടെസ്റ്റ് എന്ന റെക്കോർഡ് ബുക്കിലും അഡ്‌ലെയ്ഡ് ടെസ്റ്റ് ഇടംപിടിച്ചു.തൻ്റെ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തെത്തുടർന്ന് ആദ്യ ടെസ്റ്റ് നഷ്ടമായതിന് ശേഷം മടങ്ങിയെത്തിയ രോഹിതിന് അഡ്‌ലെയ്ഡിലെ പിങ്ക്-ബോൾ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല.
ഒരു കലണ്ടർ വർഷത്തിൽ രണ്ട് ഇന്നിംഗ്‌സുകളിലും ഒറ്റ അക്കത്തിൽ രോഹിത് പി[പുറത്താവുന്നത് മൂന്നാം തവണയാണ്.അദ്ദേഹത്തിന് മുമ്പ്, സനത് ജയസൂര്യയും മൊമിനുൾ ഹഖും ഒരു ടെസ്റ്റിൻ്റെ രണ്ട് ഇന്നിംഗ്‌സുകളിലും ഒരു വർഷത്തിനിടെ മൂന്ന് തവണ ഒറ്റ അക്കത്തിൽ പുറത്തായ ക്യാപ്റ്റൻമാരായിരുന്നു. 2001-ൽ മൂന്ന് ടെസ്റ്റുകളിൽ ജയസൂര്യയും 2022-ലാണ് മോമിനുളിൻ്റെ പുറത്താകൽ.