‘അവസാനം കളിച്ച രണ്ട് പരമ്പരകളിൽ ബാറ്റ് ഉപയോഗിച്ച് തനിക്ക് എന്തുചെയ്യാനാകുമെന്ന് അദ്ദേഹം കാണിച്ചുതന്നു’ : റിങ്കു സിംഗിനെ പ്രശംസിച്ച് രോഹിത് ശർമ്മ | Rohit Sharma | Rinku Singh

രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ 10 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് മാത്രമാണ് നേടി. 12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന് ഒരു റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇതോടെ മൂന്നാം മത്സരം വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സിലേക്ക് ബാറ്റ് വീശി സമനില പിടിച്ച അഫ്‌ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്‌ക്ക് മുന്നിലുയര്‍ത്തിയത് 16 റണ്‍സ് ലക്ഷ്യം. അത് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 15 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന 20 ഓവറിൽ 4 വിക്കറ്റിന് 212 റൺസ് എന്നുള്ള സ്കോറിലേക്ക് എത്തിയത്.രോഹിത് ശർമ്മ 69 പന്തില്‍ 121* ഉം, റിങ്കു 39 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

സാംസൺ ഗോൾഡൻ ഡക്കിനു പുറത്തായി.4.3 ഓവറിൽ 22-4ല്‍ നിന്നാണ് ഇന്ത്യ 212 റൺസ് അടിച്ചെടുത്തത്. നായകൻ രോഹിത് ശർമ്മ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്. അഫ്ഗാനിസ്ഥാനെതിരായ വീരോചിത പ്രകടനങ്ങൾക്ക് ശേഷം റിങ്കു സിങ്ങിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രോഹിത് ശർമ്മ, മത്സരത്തിൽ ഇരുവരും തമ്മിൽ 95 പന്തിൽ 190 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു.

“കൂട്ടുകെട്ട് സൃഷ്ടിക്കുന്നത് പ്രധാനമായിരുന്നു, വലിയ ഗെയിമുകളിൽ ആ ഉദ്ദേശം നഷ്ടപ്പെടാതിരിക്കാൻ ഞങ്ങൾ (റിങ്കുവും ഞാനും) പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു,ഞങ്ങൾക്ക് അത് ഒരു നല്ല ഗെയിമായിരുന്നു, സമ്മർദ്ദം ഉണ്ടായിരുന്നു, ഇങ്ങനെയുള്ള മത്സരത്തിൽ കൂടുതൽ സമയം ബാറ്റ് ചെയ്യേണ്ടത് പ്രധാനമാണ് കാണിക്കാൻ ആഗ്രഹിക്കുന്ന ഉദ്ദേശ്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്, ”രോഹിത് പറഞ്ഞു.റിങ്കുവിനെപ്പോലൊരു ബാറ്ററുടെ സാന്നിധ്യം ടീമിന്റെ മുന്നേറ്റത്തിന് ശുഭപ്രതീക്ഷ നൽകുന്നതായി ഇന്ത്യൻ നായകൻ പറഞ്ഞു.

“അവസാനം കളിച്ച രണ്ട് പരമ്പരകളിൽ, ബാറ്റ് ഉപയോഗിച്ച് തനിക്ക് എന്തുചെയ്യാനാകുമെന്ന് അദ്ദേഹം കാണിച്ചുതന്നു. വളരെ ശാന്തനാണ്, അവന്റെ ശക്തി നന്നായി അറിയാം. അദ്ദേഹത്തിൽ നിന്നും ടീം എന്താണോ പ്രതീക്ഷിക്കുന്നത് അത് അവൻ ചെയ്യുന്നു ,അദ്ദേഹം ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.ടീം മുന്നോട്ട് പോകുന്നതിന്റെ ശുഭ സൂചനയാണിത് ,ബാക്ക്‌എൻഡിൽ അങ്ങനെയുള്ള ഒരാളെ ഇന്ത്യക്ക് വേണംഐപിഎല്ലിൽ അദ്ദേഹം എന്താണ് ചെയ്തതെന്ന് ഞങ്ങൾക്കറിയാം, അദ്ദേഹം അത് ഇന്ത്യൻ നിറങ്ങളിലേക്കും കൊണ്ടുവന്നു , ”രോഹിത് പറഞ്ഞു.

Rate this post