‘കരിയറിലെ ഏറ്റവും വലിയ നിമിഷം’ : താൻ ക്യാപ്റ്റനായതിനുശേഷം ടീം ഈ ദിവസത്തിനായി തയ്യാറെടുക്കുകയായിരുന്നു | Rohit Sharma |World Cup 2023
ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനൽ തന്റെയും സഹതാരങ്ങളുടെയും കരിയറിലെ ഏറ്റവും വലിയ നിമിഷമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.താൻ ക്യാപ്റ്റനായതിനുശേഷം ടീം ഈ ദിവസത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത് ഒരു വലിയ അവസരമാണ്, ഞങ്ങൾ ഇതുവരെ സ്വപ്നം കണ്ടതെല്ലാം ഇവിടെയുണ്ട്. ഇത് ഞങ്ങളുടെ കരിയറിലെ ഏറ്റവും വലിയ നിമിഷമാണ്, ശാന്തമായും സംയമനത്തോടെയും തുടരേണ്ടത് പ്രധാനമാണ്, കാരണം അവിടെയാണ് നിങ്ങളുടെ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ കഴിയുന്നത്. ഞങ്ങൾക്ക് ദിവസവും ലോകകപ്പ് ഫൈനൽ കളിക്കാനാകില്ല.50 ഓവർ ലോകകപ്പുകൾ കണ്ടാണ് ഞാൻ വളർന്നത്, അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ അവസരമായിരിക്കും” രോഹിത് പറഞ്ഞു.
“ഞാൻ ക്യാപ്റ്റനായതു മുതൽ ഈ ദിവസത്തിനായി ഞങ്ങൾ തയ്യാറെടുക്കുന്നു. ക്യാപ്റ്റനും കോച്ചും തമ്മിൽ ധാരാളം ചർച്ചകൾ നടത്തിയിരുന്നു. ഈ പ്ലാറ്റ്‌ഫോമിൽ എത്തുന്നതിന് റോൾ ക്ലാരിറ്റിയുടെ പ്രാധാന്യം വളരെ വലുതാണ്. മാനസികാവസ്ഥയും റോളുകളും വ്യക്തമായി നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതുവരെ ശുഭം, നാളെയും പ്രതീക്ഷിക്കുന്നു,” രോഹിത് പറഞ്ഞു.
Captain Rohit Sharma said in PC, "I have grown up watching ODI World Cups so for me it'll be the biggest occasion and this is what I dreamed for". pic.twitter.com/gfaUIxSQu1
— Vishal. (@SPORTYVISHAL) November 18, 2023
തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനെ രാഹുൽ അഭിനന്ദിക്കുകയും ചെയ്തു.”രാഹുൽ ഭായിയുടെ സംഭാവന വളരെ വലുതാണ്. അദ്ദേഹം എല്ലാവർക്കും സ്വാതന്ത്ര്യവും നൽകി,” രോഹിത് പറഞ്ഞു.