‘വേൾഡ് കപ്പ് മനോഹരമാണ് ഞങ്ങൾക്ക് അത് ഉയർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ : 2023 ലെ ലോകകപ്പിനെക്കുറിച്ച് രോഹിത് ശർമ്മ

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിൽ ഇന്ത്യ തുടർച്ചയായ രണ്ടു പരാജയങ്ങൾ നേരിടുമ്പോൾ ടീമിൽ ഉൾപ്പെടാത്ത സ്ഥിരം നായകൻ രോഹിത് ശർമ്മ യുഎസിൽ അവധിക്കാലം ആസ്വദിക്കുകയാണ്. ഹിറ്റ്മാൻ അടുത്തിടെ ഐസിസിയോട് സംസാരിക്കുകയും ലോകകപ്പ് ട്രോഫിയുമായി പോസ് ചെയ്യുകയും ചെയ്തു.

12 വർഷത്തിന് ശേഷമാണ് ഇന്ത്യ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്.10 വർഷത്തെ നീണ്ട ട്രോഫി വരൾച്ചയ്ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.ഹോം പിന്തുണയെക്കുറിച്ചും ആരാധകരുടെ പ്രതീക്ഷകളെക്കുറിച്ചും രോഹിത് സംസാരിച്ചു. “മനോഹരമായ ട്രോഫി ഞങ്ങൾക്ക് ഉയർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ വേദികളിലും ആരാധകർ ഞങ്ങളെ വൻതോതിൽ പിന്തുണയ്ക്കുമെന്ന് എനിക്കറിയാം. 12 വർഷത്തിന് ശേഷം ഇന്ത്യയിലെത്തുന്ന വേൾഡ് കപ്പിനെ ആകാംക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്” രോഹിത് പറഞ്ഞു.

“ഞാൻ ഈ ട്രോഫി ഇത്രയും അടുത്ത് നിന്ന് കണ്ടിട്ടില്ല. 2011 ൽ ഞങ്ങൾ വിജയിച്ചപ്പോൾ, ഞാൻ ടീമിന്റെ ഭാഗമല്ലായിരുന്നു, പക്ഷേ അത് മനോഹരമാണ്, അതിന് പിന്നിൽ ഒരുപാട് ഓർമ്മകളുണ്ട്”ക്യാപ്റ്റൻ പറഞ്ഞു.കൂടാതെ 2011 ലോകകപ്പ് കണ്ട അനുഭവം രോഹിത് പങ്കുവെച്ചു.നിരാശ കാരണം അത് ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും ഓരോ മത്സരവും പന്തും കണ്ട് അവസാനിപ്പിച്ചതായി അദ്ദേഹം സമ്മതിച്ചു.

“2011 ഞങ്ങൾക്കെല്ലാം അവിസ്മരണീയമായിരുന്നു. ഞാൻ അത് വീട്ടിൽ നിന്ന് കണ്ടു, എല്ലാ മത്സരങ്ങളും. ഞാൻ രണ്ടുതരം വികാരങ്ങളിലൂടെ കടന്നുപോയി. ഒന്ന്, ഞാൻ ടൂർണമെന്റിന്റെ ഭാഗമല്ലാത്തതിനാൽ ഞാൻ ടൂർണമെന്റ് കാണില്ല എന്ന് കരുതി,പക്ഷേ ക്വാർട്ടർ ഫൈനൽ മുതൽ ഇന്ത്യ നന്നായി കളിക്കുന്നത് ഞാൻ ഓർക്കുന്നു” രോഹിത് പറഞ്ഞു.

Rate this post