‘പരമ്പര നഷ്‌ടപ്പെടുന്നത് ലോകാവസാനമല്ല. ശ്രീലങ്ക ഞങ്ങളേക്കാൾ നന്നായി കളിച്ചു’ : ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തോറ്റതിനെക്കുറിച്ച് രോഹിത് ശർമ്മ | Rohit Sharma

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് നേരിട്ടത്.248 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 138 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.പരമ്പരയിൽ തുടർച്ചയായ മൂന്നാം തവണയും ലക്ഷ്യം പിന്തുടരുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.ഇതോടെ പരമ്പര 2 -0 ശ്രീലങ്ക സ്വന്തമാക്കി.

1997 ന് ശേഷം ഇന്ത്യയ്‌ക്കെതിരെ അവരുടെ ആദ്യ പരമ്പര വിജയം നേടുകയും ചെയ്തു.ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു.35 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കക്ക് വേണ്ടി ദുനിത് വെല്ലലഗെ 5 വിക്കറ്റ് വീഴ്ത്തി. മത്സരത്തിന്റെ തോൽവിക്ക് ശേഷം സംസാരിച്ച ഈ പരമ്പര നഷ്ടം ഒരിക്കലും ഇന്ത്യൻ ടീമിന്റെ അവസാനം അല്ലെന്ന് പറഞ്ഞു.തങ്ങളേക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചുവെന്നും രോഹിത് കൂട്ടിച്ചേർത്തു.

“തോൽവി ഒരു ആശങ്കയാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഇത് നമ്മൾ വ്യക്തിഗതമായും ഒരു ഗെയിംപ്ലാൻ എന്ന നിലയിലും കാണേണ്ട കാര്യമാണ്.നിങ്ങൾ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഒരിക്കലും അലംഭാവം ഉണ്ടാകില്ല. ഞാൻ ക്യാപ്റ്റനായിരിക്കുമ്പോൾ അങ്ങനെ കളിച്ചാൽ സംതൃപ്തി ലഭിക്കാൻ സാധ്യതയില്ല” രോഹിത് പറഞ്ഞു.

“ക്രെഡിറ്റ് നൽകേണ്ടിടത്ത് ഞങ്ങൾ ക്രെഡിറ്റ് നൽകണം, ശ്രീലങ്ക നമ്മളേക്കാൾ നന്നായി കളിച്ചു.. ഞങ്ങൾ സാഹചര്യങ്ങൾ നോക്കി കോമ്പിനേഷനുകളുമായി പോയി,ഒരുപാട് കാര്യങ്ങൾ നോക്കേണ്ടതുണ്ട്.അതിനാൽ മാറ്റങ്ങൾ കാണണം. പോസിറ്റീവുകളേക്കാൾ നാം നോക്കേണ്ട മേഖലകൾ നിരവധിയാണ്. ഈ കാര്യങ്ങൾ സംഭവിക്കുന്നു” ക്യാപ്റ്റൻ രോഹിത് തുറന്ന് പറഞ്ഞു.“ഒരിക്കലും സീരീസ് നഷ്‌ടപ്പെടുന്നത് ലോകാവസാനമല്ല, പക്ഷേ അത് തോറ്റതിന് ശേഷം നിങ്ങൾ എങ്ങനെ മടങ്ങിവരുന്നു എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത് ”രോഹിത് ശർമ്മ നിലപാട് വ്യക്തമാക്കി.

2.5/5 - (2 votes)