സൗരവ് ഗാംഗുലിയെ മറികടന്ന് രോഹിത് ശർമ്മ, മുന്നിൽ സച്ചിനും , കോലിയും , ദ്രാവിഡും | Rohit Sharma

ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ഇന്നിങ്സിന്റെ പിൻബലത്തിൽ സ്കോർ ബോർഡിൽ 246 റൺസ് കൂട്ടിച്ചേർത്തു.

മറുപടിയായി യശസ്വി ജയ്‌സ്വാളിൻ്റെ ആക്രമണത്തിൽ ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഇന്ത്യക്ക് ആദ്യ ദിനം തന്നെ നഷ്ടമായിരുന്നു. 27 പന്തിൽ 24 റൺസ് എടുത്ത നായകനെ ജാക്ക് ലീച്ചിന് പുറത്താക്കി.എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറാൻ ഇന്ത്യൻ ക്യാപ്റ്റന് സാധിച്ചു.38 സെഞ്ചുറികളും 106 അർദ്ധ സെഞ്ചുറികളും സഹിതം 485 ഇന്നിംഗ്‌സുകളിൽ നിന്ന് 40 ന് മുകളിൽ ശരാശരിയിൽ 18433 റൺസാണ് സൗരവ് ഗാംഗുലി തൻ്റെ അന്താരാഷ്ട്ര കരിയറിൽ നേടിയത്.

24 റൺസെടുത്ത രോഹിത് ശർമ്മ 490 ഇന്നിംഗ്‌സുകളിൽ നിന്ന് 43.29 ശരാശരിയിൽ 46 ടണ്ണും 100 അർധസെഞ്ചുറിയും സഹിതം 18444 റൺസ് നേടി. 34357 റൺസുമായി സച്ചിൻ ടെണ്ടുൽക്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥനത്തുള്ള വിരാട് കോഹ്‌ലി തൻ്റെ കരിയറിൽ ഇതുവരെ 26733 റൺസ് നേടിയിട്ടുണ്ട്. 504 മത്സരങ്ങളില്‍ 24,064 റണ്‍സുമായി വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ് മൂന്നാം സ്ഥാനത്ത്. മികച്ച മൂന്ന് സ്ഥാനങ്ങൾ അകലെയുള്ളതിനാൽ ഈ പട്ടികയിൽ ഉയരാൻ 5000-ത്തിലധികം റൺസ് നേടുന്നതിന് രോഹിതിൽ നിന്ന് കുറച്ച് പരിശ്രമം വേണ്ടിവരും.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം മത്സരം പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ ജയ്‌സ്വാളിനെ നഷ്ടപ്പെട്ടു. 74 പന്തിൽ നിന്നും 80 റൺസ് നേടിയ ജയ്‌സ്വാളിനെ റൂട്ട് പുറത്താക്കി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടിയിട്ടുണ്ട്. രാഹുലും ഗില്ലും ആണ് ക്രീസിൽ .

Rate this post