‘സെഞ്ചൂറിയൻ തോൽവി അർത്ഥമാക്കുന്നത് ഇന്ത്യക്ക് വിദേശത്ത് എങ്ങനെ ബാറ്റുചെയ്യണമെന്ന് അറിയില്ല എന്നല്ല’ : രോഹിത് ശർമ്മ | SA v IND
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2-ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.ഇന്നിംഗ്‌സിനും 32 റൺസിന്റെയും തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയ. തോൽവിയെത്തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ടീമിന്റെ മോശം ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് സംസാരിച്ചു . ആദ്യ ഇന്നിങ്സിൽ 245 റൺസിന് പുറത്തായ ഇന്ത്യക്ക് രണ്ടാം ഇന്നിഗ്‌സിൽ 131 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.
3 ദിവസത്തിൽ മാത്രമേ ബോക്സിങ് ഡേ ടെസ്റ്റ് നീണ്ടു നിന്നുള്ളൂ.ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ കെ എൽ രാഹുലും രണ്ടാം ഇന്നിംഗ്‌സിൽ 76 റൺസെടുത്ത വിരാട് കോഹ്‌ലിയും ഒഴികെയുള്ള ബാറ്റിംഗ് പ്രകടനങ്ങളൊന്നും ഇന്ത്യക്ക് ഉണ്ടായില്ല. ക്യാപ്റ്റൻ രോഹിതിന് 5 റൺസ് മാത്രമേ എടുക്കാനായുള്ളൂ. യുവ താരങ്ങളായ യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും പരാജയപ്പെട്ടു. അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത ശ്രേയസ് അയ്യർക്ക് ആദ്യ ഇന്നിംഗ്‌സിൽ തുടക്കം മാറ്റാൻ കഴിയാതെ വന്നപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ നിരാശപ്പെടുത്തി.
ആതിഥേയരായ ദക്ഷിണാഫ്രിക്ക അവർ ബാറ്റ് ചെയ്ത ഒരേയൊരു ഇന്നിംഗ്‌സിൽ 408 റൺസ് നേടി. തന്റെ അവസാന ടെസ്റ്റ് കളിച്ച ഡീൻ എൽഗർ, സൂപ്പർസ്‌പോർട്ട് പാർക്കിലെ തന്ത്രപ്രധാനമായ പിച്ചിൽ മിന്നുന്ന സെഞ്ച്വറി നേടി.അരങ്ങേറ്റക്കാരൻ ഡേവിഡ് ബെഡിംഗ്ഹാമും ഓൾറൗണ്ടർ മാർക്കോ ജാൻസനും അർദ്ധ സെഞ്ച്വറി നേടി.കാഗിസോ റബാഡയുടെയും അരങ്ങേറ്റക്കാരൻ നാന്ദ്രെ ബർഗറിന്റെയും നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ബൗളർമാർ സെഞ്ചൂറിയൻ പിച്ചിൽ ഇന്ത്യൻ ബാറ്റർമാരുടെ നടുവൊടിച്ചു.
Following the Boxing Day Test loss against South Africa, Captain Rohit Sharma shares his perspective. pic.twitter.com/uJHjmWORu2
— CricTracker (@Cricketracker) December 28, 2023
ഇന്ത്യ രണ്ട് ഇന്നിംഗ്‌സുകളിലുമായി ആകെ 111.5 ഓവറുകൾ ബാറ്റ് ചെയ്‌തപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 108.4 ഓവർ നീണ്ടുനിന്നു.സെഞ്ചൂറിയനിലെ ഇന്നിംഗ്‌സ് തോൽവിക്ക് ശേഷം സംസാരിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ, ഒരു പരാജയത്തിന് ശേഷം ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റിനെ എഴുതിത്തള്ളുന്നത് ശരിയല്ലെന്ന് പറഞ്ഞു, കഴിഞ്ഞ 3 വർഷത്തിനിടെ ഓസ്‌ട്രേലിയയിൽ പരമ്പര നേടാനും ഇംഗ്ലണ്ടിൽ ഒരു സമനില നേടാനും സാധിച്ചെന്നും പറഞ്ഞു.
Rohit Sharma, broke my heart 💔💔
— Farid Khan (@_FaridKhan) December 28, 2023
Rabada is world class 🇿🇦🔥🔥 #SAvsIND pic.twitter.com/uYgZfWmoRc
” ഞങ്ങൾ ഇവിടെ അത്ര നല്ല പ്രകടനമല്ല പുറത്തെടുത്തത് ,പക്ഷേ, ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഞങ്ങൾ ചെയ്തത് മറക്കരുത്, ഓസ്‌ട്രേലിയയിൽ ഞങ്ങൾ പരമ്പര നേടി, അവിടെ ഞങ്ങളുടെ ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുത്തു.ഇംഗ്ലണ്ടിൽ ഞങ്ങൾ ഒരു പരമ്പര സമനിലയിൽ പിടിച്ചു.ബാറ്റിലും പന്തിലും ഞങ്ങൾ തിളങ്ങി”രോഹിത് ശർമ്മ പറഞ്ഞു.
“ഇത്തരത്തിലുള്ള പ്രകടനങ്ങൾ സംഭവിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല എന്നല്ല. ചില സമയങ്ങളിൽ, എതിരാളികൾ ഞങ്ങളെക്കാൾ നന്നായി കളിക്കുകയും മത്സരങ്ങൾ ജയിക്കുകയും ചെയ്യുന്നു. അതാണ് ഇവിടെ സംഭവിച്ചതെന്ന് ഞാൻ കരുതുന്നു.ഇന്ത്യക്ക് പുറത്തുള്ള അവസാന 4 ടൂറുകളിൽ, പോയി ഞങ്ങളുടെ ബാറ്റിംഗ് റെക്കോർഡുകൾ” അദ്ദേഹം കൂട്ടിച്ചേർത്തു.ജനുവരി 3 മുതൽ പുതുവത്സര ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്ന കേപ്ടൗണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും രോഹിത് പറഞ്ഞു.