‘ലോകകപ്പിൽ ഇനി ഓസ്ട്രേലിയ ഇല്ല’: ഓസീസിനെതിരെയുള്ള വിജയം ആത്മവിശ്വാസം നൽകുന്നുവെന്ന് രോഹിത് ശർമ്മ | T20 World Cup 2024
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുമ്പുള്ള പത്രസമ്മേളനത്തിനിടെ ഓസ്ട്രേലിയയെ പരിഹസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.മത്സരത്തിൽ ഓസ്ട്രേലിയ ഇല്ലെന്നതാണ് ടൂർണമെൻ്റിൽ നിന്നുള്ള ഏറ്റവും വലിയ നേട്ടമെന്ന് രോഹിത് അവകാശപ്പെട്ടു.സൂപ്പർ 8 മത്സരത്തിൽ വെറും 41 പന്തിൽ 92 റൺസ് നേടി ഓസ്ട്രേലിയയെ വീഴ്ത്തുന്നതിൽ രോഹിത് ഒരു പ്രധാന പങ്ക് വഹിച്ചു.
അഫ്ഗാനിസ്ഥാനോട് തോറ്റ ഓസീസിന് ജയം അനിവാര്യമായിരുന്നു മത്സരം. ഇന്ത്യ ഉയർത്തിയ 206 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞില്ല.ബംഗ്ലാദേശിനെതിരായ അഫ്ഗാനിസ്ഥാൻ്റെ വിജയം സെമി ഫൈനൽ ഘട്ടത്തിന് മുമ്പ് ഓസ്ട്രേലിയയെ പുറത്താക്കി.ഓസ്ട്രേലിയയ്ക്കെതിരായ വിജയത്തിന് ശേഷം ഏറ്റവും വലിയ നേട്ടം എന്താണെന്ന് പത്രസമ്മേളനത്തിനിടെ ഒരു റിപ്പോർട്ടർ ചോദിച്ചു.
” ഓസ്ട്രേലിയ ഇനി ഈ ടൂർണമെന്റിൽ ഇല്ല. ഓസീസ് മികച്ചൊരു ടീമാണ്. നിരവധി ചാമ്പ്യൻഷിപ്പുകൾ നേടിയ ടീം. അവർക്കെതിരായ വിജയം ആത്മവിശ്വാസം നൽകുന്നു. ട്വന്റി 20 ക്രിക്കറ്റിൽ ആത്മവിശ്വാസത്തിന് വലിയ പങ്കാണുള്ളത്” രോഹിത് പറഞ്ഞു.തൻ്റെ ബാറ്റിംഗിലൂടെ ബൗളർമാരെ സമ്മർദ്ദത്തിലാക്കുന്നതിൽ തനിക്ക് വ്യക്തിപരമായി സന്തോഷമുണ്ടെന്ന് രോഹിത് പറഞ്ഞു.”വ്യക്തിപരമായി കുറച്ച് വർഷങ്ങളായി ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ്.നിക്ക് കഴിയുന്ന വിധത്തിൽ ബൗളർമാരെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണ്. ആ ദിവസത്തിൻ്റെ അവസാനത്തിൽ അത് വലിയ സംതൃപ്തി നൽകി ” രോഹിത് പറഞ്ഞു.
”മുമ്പ് എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കുന്നില്ല. ഇന്ന് നടക്കാൻ പോകുന്നത് സെമി ഫൈനലാണ്. ഇന്നത്തെ മത്സരത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് നന്നായി കളിക്കാനാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നതെന്നും രോഹിത് ശർമ്മ പറഞ്ഞു.