ഏകദിന റൺസിൽ ധോണിയേയും ദ്രാവിഡിനെയും മറികടന്ന് രോഹിത് ശർമ്മ | Rohit Sharma

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തൻ്റെ മഹത്തായ ഏകദിന കരിയറിൽ ഒരു റെക്കോർഡ് കൂടി ചേർത്തു, ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിന റൺസ് എന്നതിൻ്റെ അടിസ്ഥാനത്തിൽ രാഹുൽ ദ്രാവിഡിനെ മറികടന്നു. തൻ്റെ ഇന്നിംഗ്‌സിലെ രണ്ടാം റണ്ണോടെ മുൻ ഇന്ത്യൻ ഹെഡ് കോച്ചിനെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമായി അദ്ദേഹം മാറി.

263 ഏകദിനങ്ങളിൽ നിന്ന് 49, 31 സെഞ്ച്വറികളുടെ ശരാശരിയിൽ 10,767 റൺസ് ആണ് രോഹിത് ഈ മത്സരത്തിന് മുന്നേ നേടിയത്.340 മത്സരങ്ങളിൽ നിന്ന് 10,768 ഏകദിന റൺസ് നേടിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന് വെറും രണ്ട് റൺസ് അകലെയായിരുന്നു അദ്ദേഹം. സച്ചിൻ ടെണ്ടുൽക്കർ (18,426), വിരാട് കോഹ്‌ലി (13,848), സൗരവ് ഗാംഗുലി (11,221) എന്നിവർക്കാണ് ഏകദിനത്തിൽ ഇന്ത്യക്കാർക്കിടയിൽ കൂടുതൽ റൺസുള്ളത്. ലിസ്റ്റ് എ ക്രിക്കറ്റിൽ രോഹിത് അടുത്തിടെ 13,000 റൺസ് തികച്ചു.

ഏകദിനത്തിൽ എംഎസ് ധോണിയുടെ 10,773 റൺസെന്ന നേട്ടവും രോഹിത് മറികടന്നു.ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. വാഷിംഗ്ടൺ സുന്ദർ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജും അക്സർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ലങ്കയെ 240/9 എന്ന നിലയിൽ ഒതുക്കി.

അവിഷ്‌ക ഫെർണാണ്ടോയും കമിന്ദു മെൻഡിസും 40 റൺസ് വീതമെടുത്തു.അർധസെഞ്ചുറി തികയ്‌ക്കാൻ ഒരു ബാറ്റ്‌സ്‌ക്കാർക്കും കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിൽ രോഹിത് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്.44 പന്തിൽ നിന്ന് 64 റൺസ് നേടിയ രോഹിത്, റിവേഴ്സ് സ്വീപ്പിനുള്ള വിഫലശ്രമത്തിൻ്റെ ഫലമായി പവലിയനിലേക്ക് മടങ്ങി.

ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് :-

സച്ചിൻ ടെണ്ടുൽക്കർ – 18,426
വിരാട് കോലി – 13,872
സൗരവ് ഗാംഗുലി – 11,221
രോഹിത് ശർമ്മ – 10,831
രാഹുൽ ദ്രാവിഡ് – 10,768

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്:-
സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ) – 18,426
കുമാർ സംഗക്കാര (ശ്രീലങ്ക, ഐസിസി, ഏഷ്യ) – 14,234
വിരാട് കോലി (ഇന്ത്യ) – 13,872
റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ, ഐസിസി) – 13,704
സനത് ജയസൂര്യ (ശ്രീലങ്ക, ഏഷ്യ) – 13,430
മഹേല ജയവർധന (ശ്രീലങ്ക, ഏഷ്യ) – 12,650
ഇൻസമാം-ഉൾ-ഹഖ് (പാകിസ്ഥാൻ, ഏഷ്യ) – 11,739
ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക, ഐസിസി, ആഫ്രിക്ക) – 11,579
സൗരവ് ഗാംഗുലി (ഇന്ത്യ, ഏഷ്യ) – 11,363
രാഹുൽ ദ്രാവിഡ് (ഇന്ത്യ, ഐസിസി, ഏഷ്യ) – 10,889
രോഹിത് ശർമ്മ (ഇന്ത്യ) – 10,831
എംഎസ് ധോണി (ഇന്ത്യ, ഏഷ്യ) – 10,773

Rate this post