രോഹിത് ശർമ്മ കളിക്കില്ല , സിഡ്‌നി ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും | Rohit Sharma

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ‘വിശ്രമം’.പകരം പേസ്മാൻ ജസ്പ്രീത് ബുംറ സിഡ്‌നി ടെസ്റ്റിൽ ഇന്ത്യയെ നയിക്കും.രോഹിത് കോച്ച് ഗൗതം ഗംഭീറിനെയും സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കറെയും അഞ്ചാം ടെസ്റ്റിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനം അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇംഗ്ലണ്ട് പര്യടനത്തോടെ ആരംഭിക്കുന്ന അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിനുള്ള കാര്യങ്ങളുടെ സ്കീമിൽ രോഹിത് ഇല്ലായിരിക്കാം എന്നതിനാൽ, മെൽബണിലെ ബോക്സിംഗ് ഡേ ടെസ്റ്റ് ഇന്ത്യയ്ക്കുവേണ്ടിയുള്ള അവസാന മത്സരമായിരിക്കാമെന്നും ഇതിനർത്ഥം. നിലവിലെ സൈക്കിളിൽ ഇന്ത്യ ഡബ്ല്യുടിസി ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യത കുറവാണ്.മെൽബൺ ടെസ്റ്റിൽ നിന്ന് പുറത്തായ ശുഭ്മാൻ ഗിൽ രോഹിതിന് പകരം ടീമിൽ തിരിച്ചെത്തും. അദ്ദേഹം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും, യശസ്വി ജയ്‌സ്വാളിനൊപ്പം കെഎൽ രാഹുൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. അതേസമയം, ഋഷഭ് പന്ത് ടീമിൽ സ്ഥാനം നിലനിർത്താൻ ഒരുങ്ങുകയാണ്,ആകാശ് ദീപിന് പകരം പ്രശസ്ത് കൃഷ്ണ ടീമിലെത്തും.

പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുമ്രയായിരുന്നു. പരമ്പരയിൽ ഇന്ത്യ വിജയിച്ച ഏക ടെസ്റ്റും അതാണ്. രോഹിത് ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളിൽ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. സമനിലയായ ടെസ്റ്റിൽ മഴയാണ് ഇന്ത്യയെ രക്ഷിച്ചത്. ഓസ്‌ട്രേലിയയിൽ കളിച്ച അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ വെറും 6.2 ഉം കഴിഞ്ഞ ഒമ്പത് ടെസ്റ്റുകളിൽ 10.93 ഉം ശരാശരിയിയിലുമാണ് രോഹിത് ടെസ്റ്റ് ബാറ്റ് ചെയ്തത്.

ന്യൂസിലൻഡിനെതിരെ ഹോം ഗ്രൗണ്ടിലും നേരിട്ട വൈറ്റ്‌വാഷിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയും വിമർശനത്തിന് വിധേയമായി.സുപ്രധാനമായ അഞ്ചാം ടെസ്റ്റിൽ ടീമിനെ നയിക്കാൻ ബുംറയ്ക്ക് മറ്റൊരു അവസരം ലഭിക്കും, പരമ്പര 2-2 ന് സമനിലയിലാക്കാനും ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്താനും ഇന്ത്യ നിരബന്ധമായി വിജയിക്കണം.