ലോകകപ്പിലെ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി രോഹിത് ശർമ്മ|Rohit Sharma 

അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ ഒരു ഇന്ത്യക്കാരന്റെ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി രേഖപ്പെടുത്തി രോഹിത് ശർമ്മ. മത്സരത്തിൽ കേവലം 63 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമയുടെ ഈ തട്ടുപൊളിപ്പൻ സെഞ്ച്വറി.അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 എന്ന വിജയലക്ഷം മുന്നിൽക്കണ്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി ഒരു തകർപ്പൻ തുടക്കമാണ് രോഹിത് നൽകിയത്.

നേരിട്ട ആദ്യ പന്തുമുതൽ അഫ്ഗാനിസ്ഥാൻ ബോളർമാരെ അടിച്ചു ചുരുട്ടാൻ തന്നെയാണ് രോഹിത് ശർമ ശ്രമിച്ചത്. പവർ പ്ലേ ഓവറുകളിൽ തന്നെ അഫ്ഗാനിസ്ഥാനുമേൽ സമ്മർദം ചെലുത്തി രോഹിത് ശർമ കുതിക്കുകയായിരുന്നു. മത്സരത്തിൽ കേവലം 30 പന്തുകളിൽ നിന്നാണ് ഇന്ത്യൻ നായകൻ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിനു ശേഷവും രോഹിത് ആക്രമണം അഴിച്ചുവിട്ടു. അഫ്ഗാൻ നിരയിലുള്ള മുഴുവൻ ബോളർമാരും രോഹിത്തിന്റെ ബാറ്റിന്റെ ചൂട്റിഞ്ഞു. മത്സരത്തിൽ 63 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.

ഇന്നിംഗ്സിൽ 12 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു.2007 ലോകകപ്പിൽ ബെർമുഡയ്‌ക്കെതിരെ വീരേന്ദർ സെവാഗിന്റെ 81 പന്തിൽ നേടിയ സെഞ്ച്വറി 36-കാരൻ മറികടന്നു. മൂന്ന് എഡിഷനുകളിലായി തന്റെ ഏഴാം സെഞ്ചുറിയോടെ ലോകകപ്പിലെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും രോഹിത് തകർത്തു, സച്ചിൻ ടെണ്ടുൽക്കറുടെ ആറ് സെഞ്ചുറികൾ മറികടന്നു.19 ഇന്നിംഗ്‌സുകളിൽ ഏറ്റവും വേഗത്തിൽ 1000 ലോകകപ്പ് റൺസ് തികയ്ക്കുന്ന ബാറ്റ്‌സ്മാൻ എന്ന റെക്കോഡും 36-കാരൻ സ്വന്തമാക്കി.

സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി എന്നിവർക്ക് പിന്നാലെ 1000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി രോഹിത്.2015 എഡിഷനിലാണ് രോഹിത് തന്റെ ലോകകപ്പ് യാത്ര ആരംഭിച്ചത്, ബംഗ്ലാദേശിനെതിരായ ക്വാർട്ടർ ഫൈനലിൽ സെഞ്ച്വറിയോടെ 330 റൺസ് നേടി. 2019 എഡിഷനിൽ അഞ്ച് സെഞ്ച്വറി അടിച്ച് ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡ് മുംബൈക്കാർ തകർത്തു. 648 റൺസുമായി രോഹിത് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി

ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ലോകകപ്പ് സെഞ്ച്വറി
63 പന്തുകൾ – രോഹിത് ശർമ്മ – ഇന്ത്യ vs അഫ്ഗാനിസ്ഥാൻ, 2023
81 പന്തുകൾ – വീരേന്ദർ സെവാഗ് – ഇന്ത്യ vs ബെർമുഡ, 2007
83 പന്തുകൾ – വിരാട് കോലി – ഇന്ത്യ vs ബംഗ്ലാദേശ്, 2011
84 പന്തുകൾ – സച്ചിൻ ടെണ്ടുൽക്കർ – ഇന്ത്യ vs കെനിയ, 1999
84 പന്തുകൾ – ശിഖർ ധവാൻ – ഇന്ത്യ vs അയർലൻഡ്, 2015

5/5 - (1 vote)