രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ നിർണായകമായ റോവ്മാൻ പവലിന്റെ ഇന്നിംഗ്സ് | IPL2024 | Rovman Powell
ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ ചേസിങ്ങിൽ രാജസ്ഥാൻ റോയൽസ് രണ്ട് വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി. നിരവധി ഉയർച്ച താഴ്ചകളുള്ള ഒരു റോളർ കോസ്റ്ററായിരുന്നു മത്സരം.ലാസ്റ്റ് പന്ത് ആവേശം നിറഞ്ഞു നിന കളിയിൽ ജോസ് ബട്ട്ലർ ഒറ്റയാൻ പോരാട്ടം തന്നെയുമാണ് രാജസ്ഥാൻ റോയൽസ് ടീമിനെ ജയത്തിലേക്ക് കൂടി എത്തിച്ചത്.
ബട്ട്ലറുടെ സെഞ്ചുറി റോയൽസിന് സസ്പെൻസ് ജയം സമ്മാനിച്ചപ്പോൾ ശ്രദ്ധേയമായ ബാറ്റിംഗ് നടത്തിയ മറ്റൊരു തരാം കൂടിയുണ്ട് .റോവ്മാൻ പവൽ പുറത്താകുമ്പോൾ രാജസ്ഥാൻ റോയൽസ് ടീമിന് ജയിക്കാൻ ആവശ്യമായി വന്നത് 45 റൺസാണ്. ശേഷം ബട്ട്‌ലർ മത്സരം തിരിച്ചു. എന്നാൽ മത്സരം രാജസ്ഥാൻ റോയൽസ് ടീമിന്റെ സൈഡിലേക്ക് തിരിച്ചത് പവൽ ബാറ്റിങ് തന്നെയാണ്. 224 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന റോയൽസ് 13-ാം ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വെറും 121 റൺസ് നേടി.103 റൺസ് ആയിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്.
ഷിംറോൺ ഹെറ്റ്‌മെയറുടെ വിക്കറ്റ് വീണതിന് പിന്നാലെ വിൻഡീസ് നായകൻ റോവ്മാൻ പവൽ ക്രീസിലെത്തി.ജോസ് ബട്ട്‌ലർ സിക്‌സറുകൾ അടിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന ഒരു ഘട്ടത്തിൽ അദ്ദേഹം ആ ജോലി ഏറ്റെടുത്തു.16 , 17 ഓവറിൽ എന്നിങ്ങനെ രണ്ട് ഓവറിൽ കളി തിരിച്ചത് പവൽ വെടിക്കെട്ട് തന്നെയാണ്.പതിനാറാം ഓവറിൽ രാജസ്ഥാൻ റോയൽസ് ടീം ബാറ്റിംഗ് തുടങ്ങുമ്പോൾ ജയിക്കാൻ ആവശ്യം 5 ഓവറിൽ 79 റൺസ്. പതിനാറാം ഓവറിൽ റസലിനെതിരെ സിക്സ് പായിച്ചു തുടങ്ങിയ പവൽ ശേഷം നെക്സ്റ്റ് ഓവറിൽ നരേൻ എതിരെ നേടിയത് തുടരെ ബൗണ്ടറികൾ.
Don’t let ANYTHING make you forget this knock by Rovman Powell tonight. 🔥💗 pic.twitter.com/bnZqZh6GtW
— Rajasthan Royals (@rajasthanroyals) April 16, 2024
നരേൻ ഓവറിൽ ഒരു ഫോറും രണ്ട് സിക്സുമായി മത്സരം രാജസ്ഥാൻ റോയൽസ് സൈഡിലേക്ക് പവൽ തിരിച്ചു. നരേന്റെ ഓവറിൽ പുറത്തായി എങ്കിലും വെസ്റ്റ് ഇൻഡീസ് താരം അടിച്ചെടുത്തത് വെറും 13 ബോളിൽ 3 സിക്സ് ഒരു ഫോർ അടക്കം 26 റൺസ്. മത്സര ശേഷം നായകൻ സഞ്ജുവും പവൽ ഇന്നീങ്സിനെ പുകഴ്ത്തി.ഏഴാം വിക്കറ്റിൽ ജോസ് ബട്ട്‌ലറുമായി ചേർന്ന് 57 റൺസിൻ്റെ മികച്ച കൂട്ടുകെട്ടിലും പവൽ ഉൾപ്പെട്ടിരുന്നു.വെസ്റ്റ് ഇന്ത്യൻ ടി20 ടീമിന് വേണ്ടി മധ്യനിരയിൽ പവൽ ബാറ്റ് ചെയ്യുന്നു, ഈ വസ്തുത ക്യാപ്റ്റൻ സഞ്ജു സാംസണെ ഓർമ്മിപ്പിക്കേണ്ടതുണ്ടെന്ന് മത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ അദ്ദേഹം പറഞ്ഞു