എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദ് | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ച്വറി നേടുന്ന ആദ്യ ഫ്രാഞ്ചൈസി ക്യാപ്റ്റനായി ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പുതിയ നായകൻ റുതുരാജ് ഗെയ്‌ക്‌വാദ്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ സിഎസ്‌കെയുടെ പോരാട്ടത്തിനിടെയാണ് വലംകൈയ്യൻ ഓപ്പണിംഗ് ബാറ്റർ ഈ വലിയ നാഴികക്കല്ല് നേടിയത്.

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ 210/4 എന്ന കൂറ്റൻ സ്‌കോറിലേക്ക് തൻ്റെ ടീമിനെ നിന്ന് നയിച്ച ഗെയ്ക്‌വാദ് 60 പന്തിൽ നിന്നും 12 ഫോറും മൂന്ന് സിക്സും സഹിതം 108 റൺസാണ് നേടിയത്.ഗെയ്‌ക്‌വാദ് ഐപിഎൽ രണ്ടാം സെഞ്ചുറിയാണ് നേടിയത്.18-ാം ഓവറിൽ 56 പന്തിൽ ഒരു ഫോറിൻ്റെ സഹായത്തോടെയാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്.സിക്സറുകളേക്കാൾ കൂടുതൽ ബൗണ്ടറികളെയാണ് അദ്ദേഹം ആശ്രയിച്ചത്.

2019ൽ അന്നത്തെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ 84* ആയിരുന്നു സിഎസ്‌കെയുടെ ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ ഉയർന്ന സ്‌കോർ. മധ്യനിരയിലും ലോവർ മധ്യനിരയിലുമാണ് ധോണി കൂടുതലും കളിച്ചിട്ടുള്ളത്.ശിവം ദൂബെയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈയുടെ സ്കോർ 200 കടത്തിയത്.27 പന്തിൽ 66 റൺസുമായി ശിവം ദൂബെ റൺഔട്ടായി.

മൂന്ന് ഫോറും ഏഴ് സിക്സും സഹിതമാണ് ദൂബെയുടെ ഇന്നിം​ഗ്സ്. ലഖ്നൗവിനായി മാറ്റ് ഹെൻറി, മൊഹ്സിൻ ഖാൻ, യാഷ് താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.അജിൻക്യ രഹാന,ഡാരൽ മിച്ചൽ ,രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റ് ചെന്നൈക്ക് നഷ്ടമായി.

Rate this post