‘ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതില്‍ സന്തോഷം, അതും ലോകകപ്പ് സെമി ഫൈനലിൽ’ : കോലിയെ പ്രശംസിച്ച് സച്ചിൻ |Virat Kohli

ലോകകപ്പ് 2023 സെമിയിൽ ന്യൂസിലൻഡിനെതിരെ നേടിയ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് വിരാട് കോലി.സച്ചിൻ ടെണ്ടുൽക്കർ തന്റെ ഏകദിന കരിയറിൽ 49 സെഞ്ച്വറുകളായിരുന്നു സ്വന്തമാക്കിയിരുന്നത്. ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് തകർത്തതിന് ശേഷം കോലിയെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് സച്ചിൻ.

വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ എഴുന്നേറ്റു നിന്നാണ് കോലിയുടെ സെഞ്ച്വറി നേട്ടത്തെ സച്ചിൻ അഭിനന്ദിച്ചത്.ഹെൽമെറ്റ് അഴിച്ചുമാറ്റി സച്ചിൻ ടെണ്ടുൽക്കറെ വണങ്ങിക്കൊണ്ടാണ് കോഹ്‌ലി റെക്കോർഡ് നേട്ടം ആഘോഷിച്ചത്.ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോർഡ് തകർത്തതിൽ സന്തോഷമുണ്ടെന്നും ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ഇത്രയും വലിയ മത്സരത്തിൽ നാഴികക്കല്ല് സ്വന്തമാക്കി. വിരാട് കോലിയുടെ 50-ാം ഏകദിന സെഞ്ചുറിയിൽ സച്ചിൻ സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിച്ച് എഴുതി.

ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് വിരാട് കോഹ്‌ലിയുമായുള്ള തന്റെ ആദ്യ ഇടപഴകലും ഡൽഹിയിലെ ഒരു യുവാവ് അദ്ദേഹത്തെ ബഹുമാനിച്ചതെങ്ങനെയെന്നും സച്ചിൻ അനുസ്മരിച്ചു. “ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, എന്റെ കാലിൽ തൊട്ടു വണങ്ങിയതിന് സഹതാരങ്ങൾ നിങ്ങളെ കളിയാക്കി. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, കഴിവും അഭിനിവേശവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. അന്നത്തെ ആ കുട്ടി ‘വിരാട്’ എന്ന കളിക്കാരനായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതില്‍ പരം സന്തോഷമില്ല . അതും ലോകകപ്പ് സെമി ഫൈനൽ പോലുള്ള വലിയ വേദിയിൽ, എന്റെ ഹോം ​​ഗ്രൗണ്ടിൽ തന്നെ” സച്ചിൻ എഴുതി.

മത്സരത്തിൽ രോഹിത് ശർമ പുറത്തായ ശേഷമായിരുന്നു വിരാട് കോഹ്ലി ക്രീസിൽ എത്തിയത്. രണ്ടാം വിക്കറ്റിൽ ശുഭമാൻ ഗില്ലിനൊപ്പം ഒരു വെടിക്കെട്ട് കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു. തന്റേതായ ശൈലിയിൽ സിംഗിളുകൾ നേടിയും സ്ട്രൈക് റൊട്ടേറ്റ് ചെയ്തുമായിരുന്നു കോഹ്ലി മുന്നേറിയത്. ഇങ്ങനെ 59 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ അർത്ഥസഞ്ചറി പൂർത്തീകരിച്ചത്. എന്നാൽ പാതിവഴിയിൽ പരിക്കേറ്റ ശുഭമാൻ ഗില്ലിന് കൂടാരം കേറേണ്ടിവന്നു.

ശേഷം ശ്രേയസ് അയ്യരുമൊപ്പം ചേർന്ന് കോഹ്ലി തന്റെ ഇന്നിംഗ്സ് മുൻപിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആവശ്യമായ സമയത്ത് ഇന്ത്യയ്ക്കായി ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറികൾ സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു.മത്സരത്തിൽ 110 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ അമ്പതാം സെഞ്ചുറി പൂർത്തീകരിച്ചത്. മത്സരത്തിൽ 113 പന്തുകളിൽ 117 റൺസ് ആണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. 9 ബൗണ്ടറികളും 2 സിക്സറുകളും കോഹ്ലിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

1.7/5 - (3 votes)