വിക്കറ്റും റൺസുമായി ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തി സച്ചിൻ ടെണ്ടുൽക്കർ | Sachin Tendulkar

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തി. വ്യാഴാഴ്ച ബെംഗളൂരുവിൽ നടന്ന വൺ വേൾഡ് വൺ ഫാമിലി കപ്പ് ചാരിറ്റി മത്സരത്തിലായിരുന്നു ഇത്.നിരാലംബരായ കുട്ടികൾക്കായുള്ള സ്റ്റേഡിയത്തിന്‍റെ ഉദ്‌ഘാടനമാണ് പ്രദർശന മത്സരത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.

യുവരാജ് സിംഗ്, ഇർഫാൻ പത്താൻ, ആർപി സിംഗ്, യൂസഫ് പത്താൻ തുടങ്ങിയ മുൻ താരങ്ങളും ഗെയിമിൽ ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇതിഹാസ താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ ശ്രീലങ്കയുടെ ബൗളിംഗ് ഇതിഹാസം മുത്തയ്യ മുരളീധരനും പങ്കെടുത്തിരുന്നു. ‘വൺ വേൾഡ്’ ടീമിനെ സച്ചിൻ നയിച്ചപ്പോൾ യുവരാജ് ‘വൺ ഫാമിലി’ ടീമിനെ നയിച്ചു.മത്സരത്തിൽ സച്ചിൻ 16 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്തു.

ഒടുവിൽ ലങ്കൻ സ്പിൻ മാന്ത്രികൻ മുരളീധരന്റെ അദ്ദേഹത്തെ പുറത്താക്കി. ‘വൺ വേൾഡ്’ നാല് വിക്കറ്റിന് ജയിച്ച മത്സരത്തിൽ സച്ചിൻ ഒരു വിക്കറ്റും വീഴ്ത്തി.മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡാരൻ മാഡി (51), യൂസഫ് (38), യുവരാജ് (23) എന്നിവരുടെ ബാറ്റിംഗ് മികവിൽ ‘വൺ ഫാമിലി’ 180/6 എന്ന സ്കോർ നേടി.മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ അൽവിറോ പീറ്റേഴ്സൺ (74), മുൻ ശ്രീലങ്കൻ ഓപ്പണർ ഉപുൽ തരംഗ (29), സച്ചിൻ (27) എന്നിവരുടെ ബാറ്റിങ്ങാണ് വൺ വേൾഡ് ടീമിന് വിജയം നേടിക്കൊടുത്തത്.

മുൻ ശ്രീലങ്കൻ പേസ് ഇതിഹാസം ചാമിന്ദ വാസ് മൂന്നു വിക്കറ്റ് നേടി.അവസാന ഓവറിൽ 7 റൺസ് ഉള്ളപ്പോൾ ക്രീസിലെത്തിയ ഇർഫാൻ പഠാൻ ഒരു സിക്‌സ് അടിച്ച് വിജയം ഉറപ്പിച്ചു.

Rate this post