‘കോലിയും ഹാർദിക്കും പുറത്ത്, സഞ്ജു സാംസൺ ടീമിൽ ‘: ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീം പ്രവചിച്ച് സഞ്ജയ് മഞ്ജരേക്കർ | T20 World Cup 2024 | Sanju Samson

ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 കാമ്പെയ്‌നിനായി ഏവരെയും അമ്പരപ്പിച്ച തൻ്റെ 15 അംഗ ടീമിനെ പ്രഖ്യാപിചിരിക്കുകയാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ.സഞ്ജയ് മഞ്ജരേക്കർ അതിശയിപ്പിക്കുന്ന ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തി. ടീം തെരഞ്ഞെടുക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരാധകരും വിദഗ്ധരും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ്.

ഇർഫാൻ പത്താനും വീരേന്ദർ സെവാഗും 15 അംഗ ടീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെ മഞ്ജരേക്കറും തൻ്റെ ടീമിനെ തെരഞ്ഞെടുത്തു. മഞ്ജരേക്കർ പട്ടികയിൽ നിന്ന് വിരാട് കോഹ്‌ലിയെ ഒഴിവാക്കുകയും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് ഓപ്പണർമാർ , സഞ്ജു സാംസണും സൂര്യകുമാർ യാദവും ആദ്യ നാലിൽ ഇടം നേടി.ആകെ മൂന്ന് വിക്കറ്റ് കീപ്പർമാർ സഞ്ജയ് മഞ്ജരേക്കറുടെ ടീമിൽ ഇടം പിടിച്ചു.സഞ്ജു സാംസണിനൊപ്പം ഋഷഭ് പന്ത്, കെ.എൽ രാഹുലും ടീമിൽ സ്ഥാനം നേടി.

ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജ, ക്രുനാൽ‌ പാണ്ഡ്യ എന്നിവരാണുള്ളത്. രാജസ്ഥാൻ റോയൽസ് താരങ്ങളായ ആവേശ് ഖാൻ, യുസ്‍വേന്ദ്ര ചെഹൽ എന്നിവരും ടീമിലുണ്ട്.പേസ് ബൗളിംഗ് ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയ്ക്കും ശിവം ദുബെയ്ക്കും ടീമിൽ സ്ഥാനമില്ല. സ്പിന്നര്മാരായി കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവരെ തിരഞ്ഞെടുത്തപ്പോൾ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മാർക്വീ പേസർമാരായി. പുതിയ പേസ് സെൻസേഷൻ മായങ്ക് യാദവും ടീമിൽ ഇടം കണ്ടെത്തി.

2024-ലെ ടി20 ലോകകപ്പിനുള്ള സഞ്ജയ് മഞ്ജരേക്കറുടെ ടീം: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഖാൻ, ഹർഷിന, ഹർഷിന, ഹർഷിന, സിറാജ്, ക്രുനാൽ പാണ്ഡ്യ

Rate this post