ഷാർജയിൽ ‘ബിഗ് സിക്‌സറുകൾ’ നേടി വേൾഡ് കപ്പ് ടീമിലേക്കുള്ള വിളി കാത്ത് സഞ്ജു സാംസൺ |Sanju Samson

ഇന്ത്യൻ എപ്പോൾ കളിച്ചാലും ടീമിൽ ഉണ്ടായാലും ഇല്ലെങ്കിലും സംസാര വിഷയം മലയാളി താരം സഞ്ജു സാംസൺ ആയിരിക്കും.അസാധാരണ കഴിവും മികച്ച പ്രകടനവും ഉണ്ടായിരുന്നിട്ടും ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. മറ്റുള്ളവരെ തിരുകി കയറ്റാൻ സഞ്ജുവിനെ മനപ്പൂർവം ഒഴിവാക്കി എന്ന് വേണം മനസ്സിലാക്കാൻ.

ഏഷ്യാ കപ്പ്, ലോകകപ്പ് 2023 തുടങ്ങിയ വലിയ ഇവന്റുകളിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നു വരികയും ചെയ്തു.ഏകദിനത്തിൽ തനിക്ക് ലഭിച്ച പരിമിതമായ അവസരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, എന്നാൽ ഏഷ്യാ കപ്പിൽ സൂര്യകുമാർ യാദവിനേയും തിലക് വർമ്മയേക്കാളും അദ്ദേഹത്തെക്കാൾ മുൻഗണന നൽകിയിരുന്നു, കൂടാതെ കെ എൽ രാഹുൽ ശ്രീലങ്കയിൽ ടീമിലെത്തിയതിന് ശേഷം ട്രാവലിംഗ് റിസർവ് ആയിരുന്ന സാംസണെ തിരിച്ചയച്ചു. ആ തിരിച്ചടിക്ക് ശേഷം സാംസൺ ഇന്ത്യയിലേക്ക് മടങ്ങാതെ നേരെ യു.എ.ഇ.യിലേക്ക് പോയി.

ദുബായിൽ ഗോൾഫ് കളിച്ച താരമിപ്പോൾ ഷാർജ സ്റ്റേഡിയത്തിൽ ബൗളർമാരെ അടിച്ചു തകർക്കുകയാണ്.ഷാര്‍ജയില്‍ സഞ്ജു പരിശീലനം നടത്തുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തുടരെ സിക്‌സര്‍ പറത്തി നെറ്റ്‌സില്‍ ഗംഭീര ബാറ്റിങ്ങാണ് സഞ്ജു കാഴ്ചവെച്ചത്. ലോകകപ്പ് ടീമിന് പുറത്താണെങ്കിലും സഞ്ജു തന്റെ പരിശീലനം മുടക്കിയിട്ടില്ല.ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് യുവ ക്രിക്കറ്റ് താരങ്ങളെയും അദ്ദേഹം ഉപദേശിച്ചു.

ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സൂര്യയുടെ തുടർച്ചയായ മോശം പ്രകടനങ്ങൾ സഞ്ജു സാംസണെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാൻ വഴിയൊരുക്കാൻ സാധ്യതയുണ്ട്. സൂര്യകുമാറിന്റെ അവസാന ഏകദിന ഫിഫ്റ്റി ഒന്നര വർഷം മുമ്പായിരുന്നു.2022 ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോറായ 64 റൺസ് നേടുന്നത്.അതിനുശേഷം 19 ഇന്നിംഗ്‌സുകൾ കടന്നുപോയി, ടി20യിലെ ലോക ഒന്നാം നമ്പർ ബാറ്റർ അമ്പത് ഓവർ ഫോർമാറ്റിൽ താളം കിട്ടാതെ പാടുപെടുകയാണ്.ഈ മാസം 28നാണ് ഏകദിന ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസരം.

അതുകൊണ്ടുതന്നെ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ മാറ്റി പകരം സഞ്ജു സാംസണെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സൂര്യയുടെ ആവർത്തിച്ചുള്ള മോശം പ്രകടനങ്ങൾ തീർച്ചയായും രാഹുൽ ദ്രാവിഡിനും ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കും അവരുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം നൽകും.

4.2/5 - (5 votes)