സഞ്ജു സാംസൺ ഇന്ത്യൻ ടി 20 ലേക്ക് തിരിച്ചു വരുന്നു , അഫ്ഗാൻ പരമ്പരയിൽ പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിൽ | Sanju Samson

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ജനുവരിയിൽ ആരംഭിക്കും. 2024ലെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് ഇത്. അതിനുമുമ്പ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്ക് ചില തീരുമാനങ്ങൾ എടുക്കാനുണ്ട്.

സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും അഫ്ഗാൻ പരമ്പരയിൽ നിന്നും പുറത്താവുകയും റുതുരാജ് ഗെയ്‌ക്‌വാദ് കളിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിക്കുന്ന സാഹചര്യത്തിൽ മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ടി 20 ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ തന്റെ കന്നി ഏകദിന സെഞ്ച്വറി സഞ്ജു സാംസൺ ടീമിലേക്ക് തെരഞ്ഞെടുക്കപെടാൻ താൻ എന്തികൊണ്ടും അർഹനാണെന്നു വീണ്ടും തെളിയിച്ചു. 2024 ലെ ടി20 ലോകകപ്പ് ടീമിൽ ഒരു സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാനുള്ള മികച്ച അവസരം സഞ്ജുവിന് ലഭിക്കും.

ഈ പരമ്പരയിൽ തിളങ്ങിയത് ടി 20 വേൾഡ് കപ്പ് ടീമിൽ ഉൾപ്പെടാനുള്ള താരത്തിന്റെ സാധ്യത വർധിക്കും.അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നതിനാൽ പരമ്പരയിൽ പങ്കെടുക്കുന്ന മിക്ക കളിക്കാർക്കും വിശ്രമം ലഭിക്കും. രവീന്ദ്ര ജഡേജയെ കൂടാതെ ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് ഇടവേള ലഭിക്കാൻ സാധ്യതയുണ്ട്.അവിടെയാണ് സഞ്ജു സാംസൺ കടന്നുവരുന്നത്. ശുഭ്മാൻ ഗില്ലിനും ടി20 പരമ്പരയിൽ വിശ്രമം നല്കാൻ സാധ്യതയുണ്ട്. രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസൺ കേരളത്തെ നയിക്കും. എന്നാൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ സാംസൺ രണ്ട് മത്സരങ്ങളും നഷ്ടപ്പെടും.

ഐ‌പി‌എൽ 2024 ന് മുമ്പ് ബെഞ്ച് ശക്തി പരിശോധിക്കാനും ചില യുവാക്കൾക്ക് അവസരം നൽകാനുമുള്ള ഇന്ത്യയുടെ ഒരേയൊരു അവസരമാണിത്.യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ് എന്നിവരെ പോലെയുള്ളവർ തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ രോഹിത് ശർമ്മ വീണ്ടും നായകനാകാൻ സാധ്യതയുണ്ട്. എന്നാൽ ചീഫ് സെലക്ടർ ഇന്ത്യൻ ക്യാപ്റ്റനുമായി ചർച്ച ചെയ്താലേ ഇക്കാര്യം സ്ഥിരീകരിക്കൂ.ND vs AFG T20 പരമ്പര രോഹിത് ശർമ്മ ഒഴിവാക്കിയാൽ, ഇന്ത്യയ്ക്ക് താൽക്കാലിക ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിവരും. അത് ആരായിരിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം

IND vs AFG T20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സാധ്യത ടീം : രോഹിത് ശർമ്മ, ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (WK), സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ, അവേഷ് ഖാൻ, മുകേഷ് കുമാർ

3.8/5 - (12 votes)