‘നാണംകെട്ട് സഞ്ജു സാംസൺ’ : തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്ക് | Sanju Samson
കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ താരം ഇത്തവണ നാല് പന്തുകള്‍ നേരിട്ടാണ് പുറത്തായത്. ചാമിന്ദു വിക്രമസിംഗെയുടെ പന്തില്‍ വാണിന്ദു ഹസരംഗയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്.രണ്ടാം മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ എത്തിയ സഞ്ജുവിനെ ഇന്ന് മൂന്നാം നമ്പറിലാണ് ബാറ്റിംഗിന് ഇറക്കിയത്.
സിംബാബ്‌വെ പര്യടനത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ താരം ശ്രീലങ്കന്‍ പര്യടനത്തില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്തായതോടെ സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥിരമാകാന്‍ കഴിയില്ലെന്ന് ഉറപ്പായി.
Back-to-back ducks for Sanju Samson🤯
— CricTracker (@Cricketracker) July 30, 2024
📸: Sony LIV pic.twitter.com/nVkkuIAU9s
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ടീം ഇന്ത്യയെ ബാറ്റിങ് അയച്ചപ്പോൾ രണ്ടാമത്തെ ഓവർ തന്നെ ഇന്ത്യക്ക് ഓപ്പണിങ് ബാറ്റ്‌സ്മാൻ ജൈസ്വാൾ (10 റൺസ് ) വിക്കെറ്റ് നഷ്ടമായി. ശേഷം എത്തിയ സഞ്ജു നേരിട്ട നാലാമത്തെ ബോളിൽ തന്നെ ഡക്ക് ആയി പുറത്തായി.വളരെ മോശം ഒരു ഷോട്ട് കളിച്ചാണ് സഞ്ജു അനാവശ്യമായി വിക്കെറ്റ് നഷ്ടമാക്കിയത്.
— hiri_azam (@HiriAzam) July 30, 2024
വെറും നാല് പന്തുകൾ കളിച്ച് ഒരു റൺ പോലും നേടാതെ അദ്ദേഹം ഈ ടി20 ഐ പരമ്പര പൂർത്തിയാക്കുന്നു.ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ തോല്‍വി വഴങ്ങിയാലും മത്സരഫലം പ്രസക്തമല്ല.