മാസ്സ് ഇന്നിങ്‌സുമായി സഞ്ജു സാംസൺ , തകർപ്പൻ അര്‍ധസെഞ്ചുറി നേടിയതിനു പിന്നാലെ പുറത്ത്

വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ഏകാദിയത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ് ഇന്ത്യയെ ആദ്യംമേ ബാറ്റിംഗ് അയച്ചു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആക്രമിച്ച് കളിച്ച ഇരുവരും വെറും ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി.

ഒപ്പം ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കിഷന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ ഗില്ലും അര്‍ധസെഞ്ചുറി കണ്ടെത്തി.നാലാമനായി ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. സഞ്ജു വിൻഡീസ് ബോളർമാരെ അടിച്ചു തൂക്കി ഒരു കിടിലൻ അർധ സെഞ്ച്വറി നേടി.

സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ മത്സരത്തിൽ മെച്ചപ്പെട്ട നിലയിൽ എത്തിയിട്ടുണ്ട്. രണ്ടാം മത്സരത്തിൽ പൂർണമായും ബാറ്റിംഗിൽ പരാജയപ്പെട്ട സഞ്ജുവിന് വളരെ ആശ്വാസം നൽകുന്ന ഇന്നിംഗ്സ് കൂടിയാണ് മൂന്നാം മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.ആദ്യ വിക്കറ്റിൽ 143 റൺസ് കൂട്ടിച്ചേർക്കാൻ കിഷനും ശുഭമാൻ ഗില്ലിനും സാധിച്ചു. കിഷൻ 64 പന്തുകളിൽ 77 റൺസ് നേടിയപ്പോൾ ഗില്ലും മികവു കാട്ടി. എന്നാൽ കിഷൻ പുറത്തായ ശേഷമെത്തിയ ഋതുരാജ്(8) മികവുപുലർത്തിയില്ല. ഋതുരാജ് കൂടാരം കയറിയ ശേഷമായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്.

ആദ്യ ബോൾ മുതൽ അടിച്ചുതകർക്കുക എന്ന ഉദ്ദേശത്തിൽ തന്നെയായിരുന്നു സഞ്ജു ക്രീസിലെത്തിയത്. ആദ്യ ബോളിൽ സഞ്ജു രണ്ടു റൺസാണ് നേടിയത്. അടുത്ത പന്തിൽ കരിയയേ ഒരു തകർപ്പൻ സിക്സർ പായിച്ച് സഞ്ജു തന്റെ വരവറിയിച്ചു. ശേഷം 4ആം പന്തിലും സഞ്ജു സിക്സർ നേടിയതോടെ വിൻഡീസ് ഒന്ന് വിറച്ചു. പിന്നീട് കണ്ടത് സഞ്ജു സാംസണിന്റെ ഒരു വെടിക്കെട്ട് തന്നെയായിരുന്നു. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ബോളർമാരെ ബൗണ്ടറി കടത്താൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിൽ 39 പന്തുകളിൽ നിന്നായിരുന്നു സഞ്ജു തന്നെ അർദ്ധ സെഞ്ച്വറി പൂർത്തീകരിച്ചത്.

എന്നാൽ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ച ഉടൻ സഞ്ജു സാംസൺ മടങ്ങുന്നതാണ് കണ്ടത്. മത്സരത്തിന്റെ 32ആം ഓവറിലെ അഞ്ചാം പന്തിൽ ഹെറ്റ്മയർക്ക് ക്യാച്ച് നൽകിയിരുന്നു സഞ്ജു മടങ്ങിയത്. മത്സരത്തിൽ 41 പന്തുകളിൽ 51 റൺസ് സഞ്ജു നേടുകയുണ്ടായി. ഇന്നിംഗ്സിൽ രണ്ട് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. എന്തായാലും സഞ്ജു ആരാധകരെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന ഇന്നിംഗ്സ് തന്നെയാണ് മൂന്നാം മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

Rate this post