വിശ്വസിക്കാൻ പറ്റില്ല…. : ടീമിന് ആവശ്യമുള്ള സമയത്ത് ഫോമാവാത്ത സഞ്ജു സാംസൺ | Sanju Samson

ഇന്ത്യൻ പ്രേമിയർ ലീഗ് പതിനേഴാം സീസണിൽ ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്തി കയ്യടി നേടിയ താരമാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. 500ലധികം റൺസ് ഈ സീസണിൽ അടിച്ച സഞ്ജുവിന് പക്ഷെ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എതിരെ നിർണായക ചേസിൽ ബാറ്റ് കൊണ്ട് തിളങ്ങാൻ കഴിഞ്ഞില്ല. രാജസ്ഥാൻ റോയൽസ് ടീം ഇന്നലെ നടന്ന ഒന്നാമത്തെ ക്വാളിഫയർ പോരാട്ടത്തിൽ തോൽവി നേരിട്ട് ഫൈനൽ കാണാതെ പുറത്തായി.

ഇന്നലെ ഹൈദെരാബാദിനെതിരെ 11 പന്തിൽ പത്ത് റൺസ് നേടിയ സഞ്ജുവിനെ അഭിഷേക് ശർമ്മ വീഴ്ത്തി.നോക്കൗട്ടിലെ മോശം പ്രകടനത്തിന് നായകൻ സോഷ്യൽ മീഡിയയിൽ നിശിത വിമർശനം ഏറ്റുവാങ്ങി. നിർണായക സമയങ്ങളിൽ മോശം പ്രകടനം നടത്തുന്ന സഞ്ജുവിനെതിരെ മുൻ കാലങ്ങളിലും വലിയ വിമര്ശനം ഉയർന്നു വന്നിരുന്നു.ഐപിഎൽ പ്ലേഓഫുകളിൽ മോശം റെക്കോർഡ് ആണ് സഞ്ജുവിനുള്ളത്.സൺറൈസേഴ്‌സിനെതിരെ 176 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ, 9-ാം ഓവറിൽ സാംസൺ വീണു.

ഇത് റോയൽസിന്റെ തകർച്ചയുടെ തുടക്കമായിരുന്നു.ആർസിബിക്കെതിരായ എലിമിനേറ്ററിൽ വെറും 17 റൺസ് നേടി പുറത്തായിരുന്നു.സാംസണിൽ നിന്നുള്ള മറ്റൊരു ഫ്ലോപ്പ് ഷോ അദ്ദേഹത്തിൻ്റെ പ്ലേ ഓഫ് റെക്കോർഡ് കൂടുതൽ വഷളാക്കി.2013 മുതൽ, 9 ഐപിഎൽ പ്ലേ-ഓഫ് മത്സരങ്ങളിൽ നിന്ന് 20-ന് താഴെയുള്ള 6 സ്‌കോറുകൾ ഉൾപ്പെടെ ഒരു അർധസെഞ്ചുറി മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. ഈ സീസണിലെ അവസാന മത്സരങ്ങളിൽ സഞ്ജു മോശം പ്രകടനമാണ് നടത്തിയത്.

സീസണിലെ ആദ്യത്തെ . 11 മല്‍സരങ്ങളില്‍ നിന്നും 67.28 ശരാശരിയില്‍ 163.54 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 471 റണ്‍സ് സഞ്ജു അടിച്ചെടുത്തിരുന്നു. പക്ഷെ അടുത്ത നാലു ഇന്നിങ്‌സുകളില്‍ സഞ്ജുവിന്റെ പ്രകടനത്തില്‍ ഞെട്ടിക്കുന്ന ഇടിവാണ് സംഭവിച്ചത്. 15 എന്ന ദയനീയ ശരാശരിയില്‍ വെറും 60 റണ്‍സ് മാത്രമേ അവസാനത്തെ നാലു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ളൂ. 103.44 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്.കഴിഞ്ഞ നാലു ഇന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും 20 റണ്‍സ് സഞ്ജുവിനു തികയ്ക്കാനായിട്ടില്ല.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കയറിപറ്റുകയെന്ന സഞ്ജുവിന്റെ മോഹങ്ങൾക്ക് ഇത് തിരിച്ചടിയാവുകയും ചെയ്തു.റിഷഭ് പന്ത് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ സീസണിൽ ഡെൽഹിക്കായി പന്ത് ബാറ്റ് കൊണ്ട് മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. ടീമിന് ഉള്ളിൽ നിന്നും സഞ്ജുവിന് വലിയ പിന്തുണ ലഭിക്കും എന്നുറപ്പാണ്. 13 മല്‍സരങ്ങളില്‍ നിന്നും 40.54 ശരാശരിയില്‍ 155.40 സ്‌ട്രൈക്ക് റേറ്റില്‍ 446 റണ്‍സാണ് പന്ത് ഈ സീസണിൽ നേടിയത്.

Rate this post