‘4, 4, 6, 4, 4’ : ഈഡൻ ഗാർഡൻസിൽ ആറ്റ്കിൻസന്റെ ഒരോവറിൽ 22 റൺസ് അടിച്ചെടുത്ത് സഞ്ജു സാംസൺ | Sanju Samson

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20യിൽ 133 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് മലയാളി താരം സഞ്ജു സാംസൺ നൽകിയത്.ഇംഗ്ലണ്ടിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ സഞ്ജുവിനെ ക്രീസില്‍ തളച്ചിട്ടു. എന്നാൽ രണ്ടാം ഓവറിൽ സഞ്ജു സാംസൺ തന്റെ വിശ്വരൂപം പുറത്തെടുത്തു.

ഇംഗ്ലീഷ് പേസർ ഗസ് ആറ്റ്കിൻസണെ തന്റെ മികച്ച ബാറ്റിംഗ് മികവിലൂടെ തകർത്തടിച്ച സഞ്ജു സാംസൺ ഈഡൻ ഗാർഡൻസ് കാണികളെ സന്തോഷിപ്പിച്ചു.രണ്ടാം ഓവറിൽ നാല് ഫോറുകളും ഒരു സിക്‌സറും അടക്കം 22 റൺസാണ് സഞ്ജു നേടിയത്. ഇന്ത്യ വിജയത്തിനായി 131 റൺസ് എന്ന ലക്ഷ്യം പിന്തുടരുമ്പോൾ, ആറ്റ്കിൻസണിന്റെ മൂന്നാം ഓവർ വിലയേറിയതായി മാറി.ഓവറിലെ ആദ്യ രണ്ട് പന്തുകൾ ബൗണ്ടറി അടിച്ച സഞ്ജുവിനെതിരെ മൂന്നാം ആറ്റ്കിൻസൺ ഡോട്ട് ആക്കി.

പക്ഷേ നാലാം പന്ത് റോപ്പിന് മുകളിലൂടെ ശക്തമായി ഓടിച്ചുകൊണ്ട് സാംസൺ ഒരു സിക്സറിലേക്ക് പായിച്ചു, തുടർന്ന് അവസാന രണ്ട് പന്തുകളിൽ യഥാക്രമം രണ്ട് ബൗണ്ടറികളോടെ ഓവർ പൂർത്തിയാക്കി. എളുപ്പത്തിൽ സ്കോർ ചലിപ്പിച്ച താരം ഒടുവിൽ ആർച്ചറിന്റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. 26 റൺസായിരുന്നു സമ്പാദ്യം. സഞ്ജുവിനെ ചാംപ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയതിൽ ബിസിസിഐ മുതൽ കെസിഎ വരെ വിവാദങ്ങൾ നിലനിൽക്കവേ എല്ലാത്തിനുമുള്ള മറുപടിയുമായിരുന്നു സഞ്ജുവിന്റെ ഈഡനിലെ കിടിലൻ പെർഫോമൻസ്.

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 യിൽ 7 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇംഗ്ലണ്ട് ഉയർത്തിയ 133 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്ക് വേണ്ടി ഓപ്പണർ അഭിഷേക് ശർമ 34 പന്തിൽ നിന്നും 79 റൺസ് നേടി പുറത്തായി. 5 ബൗണ്ടറിയും 8 സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. തിലക് വര്‍മ 19റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന്‌ റണ്‍സ് നേടി. പുറത്താവാതെ നിന്നു.നായകന്‍ ജോഷ്് ബട്‌ലറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിന് 132 റണ്‍സ് സമ്മാനിച്ചത്. ബാറ്റെടുത്ത 11 ഇംഗ്ലിഷ് താരങ്ങളില്‍ ഒന്‍പതു പേരും രണ്ടക്കത്തിലെത്താന്‍ പോലും കഴിഞ്ഞില്ല. 44 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.

3.5/5 - (2 votes)