രാജസ്ഥാൻ റോയൽസിലെ പുലി ഇന്ത്യൻ ജേഴ്സിയിൽ എലിയായി മാറുമ്പോൾ | Sanju Samson
ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ മൂന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ പവർപ്ലെയിൻ തന്നെ കിതക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ഓപ്പണർ യശാവി ജയിസ്വാൾ (10) മടങ്ങിയതിന് പിന്നാലെ മൂന്നാമനായി സഞ്ജു സാംസൺ ബാറ്റ് ചെയ്യാൻ എത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിന് സമാനമായി റൺ ഒന്നും എടുക്കാതെ സഞ്ജു മടങ്ങുകയാണ് ചെയ്തത്.
കഴിഞ്ഞ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്ക് ആയി പുറത്തായ സഞ്ജു സാംസൺ, ബാറ്റ് ചെയ്യാൻ എത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിന് സമാനമായി റൺ ഒന്നും എടുക്കാതെ സഞ്ജു മടങ്ങുകയാണ് ചെയ്തത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്ക് ആയി പുറത്തായ സഞ്ജു സാംസൺ, ഇന്നത്തെ മത്സരത്തിൽ നേരിട്ട നാലാമത്തെ ബോളിലാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ പേസർ ചാമിന്ദു വിക്രസിംങേയുടെ അഞ്ചാമത്തെ ഡെലിവറി, സഞ്ജുവിന്റെ ബാറ്റിൽ എഡ്ജ് ആയി ഡീപ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന ഹസരങ്കയുടെ കൈകളിലേക്ക് എത്തുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഓപ്പണർ ആയിയാണ് സഞ്ജു സാംസൺ എത്തിയത്. അന്ന് ഗോൾഡൻ ഡക്ക് ആയി പുറത്തായപ്പോൾ, സഞ്ജുവിനെ വ്യത്യസ്ത പൊസിഷനുകളിൽ പരീക്ഷിക്കുകയാണ് എന്നാണ് സഞ്ജു സാംസൺ ആരാധകർ ആ മോശം പ്രകടനത്തെ ന്യായീകരിക്കാൻ പറഞ്ഞിരുന്ന കാര്യം. എന്നാൽ ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന്റെ ഫേവറേറ്റ് പൊസിഷൻ ആയ വൺ ഡൗണിൽ ആണ് അദ്ദേഹത്തെ കളിപ്പിച്ചത്. എന്നാൽ ഇന്നലെയും സഞ്ജു ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഇത് സഞ്ജു സാംസൺ ആരാധകരെ നിരാശരാക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ വിമർശകർക്ക് സഞ്ജുവിനെ വിമർശിക്കാനും പരിഹസിക്കാനും ആധാരമാവുകയും ചെയ്തു.
ഋഷഭ് പന്തിന് പകരമാണ് സഞ്ജുവിനെ ഇന്നത്തെ മത്സരത്തിൽ കളിപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ പൂജ്യനായി മടങ്ങിയതോടെ വളരെ മോശമായ ഒരു റെക്കോർഡും തന്റെ പേരിൽ ചേർക്കാൻ സഞ്ജു സാംസണ് സാധിച്ചു.ഒരു കലണ്ടർ വർഷം ഏറ്റവുമധികം തവണ പൂജ്യനായി മടങ്ങുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡിൽ ഒന്നാം സ്ഥാനത്ത് എത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. 2024ൽ ഇത് മൂന്നാം തവണയാണ് സഞ്ജു സാംസൺ പൂജ്യനായി മടങ്ങുന്നത്. മുൻപ് ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും സഞ്ജു പൂജ്യനായി മടങ്ങിയിരുന്നു. ഇതുവരെ ഈ വർഷം 5 ഇന്നിംഗ്സുകൾ ഇന്ത്യക്കായി കളിച്ച സഞ്ജു സാംസൺ 3 മത്സരങ്ങളിലും പൂജ്യനായി മടങ്ങുകയാണ് ഉണ്ടായത്.
തൻ്റെ ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിനൊപ്പമുള്ളതുപോലെ, ഫുൾ ഫ്ലോയിൽ ആയിരിക്കുമ്പോൾ, സാംസൺ ബാറ്റിംഗ് വളരെ എളുപ്പമാക്കുന്നു. ഏത് ഷോട്ടുകളും അനായാസം കളിക്കാൻ സാധിക്കും. ഇന്ത്യൻ ജേഴ്സിയിൽ ഇപ്പോഴും സമ്മർദത്തിന് വഴങ്ങിയാണ് അദ്ദേഹം കളിക്കുന്നത്.ലഭിക്കുന്ന എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തേണ്ടത് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അത്യന്താപേക്ഷിതമാണ്.ഒമ്പത് വർഷത്തിനിടെ 30 തവണ മാത്രമേ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ളൂ എന്നതിന്റെ പ്രധാന കാരണം ഇതാണ്.