മൂന്നാം സെഞ്ചുറിക്കായി ഇറങ്ങിയ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്ത് | Sanju Samson

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി20 യിൽ പൂജ്യത്തിനു പുറത്തായി സഞ്ജു സാംസൺ.കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ മൂന്നു പന്തുകൾ നേരിട്ട് മാർക്കോ ജാൻസന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. സഞ്ജുവിന്റെ മികച്ചൊരു ഇന്നിംഗ്സ് ആഗ്രഹിച്ച ആരാധകർക്ക് വലിയ തിരിച്ചടി നൽകുന്നതായിരുന്നു ഈ പുറത്താകൽ. അടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ അഭിഷേക് ശർമയേയും ഇന്ത്യക്ക് നഷ്ടമായി .ജെറാൾഡ് കോറ്റ്‌സിയുടെ പന്തിൽ മാർക്കോ ജാൻസൻ പിടിച്ചു പുറത്തായി.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഒരു മാറ്റവുമായിട്ടാണ് ആതിഥേയരെത്തിയത്. ക്രുഗറിന് പകരം റീസ ഹെന്‍ഡ്രിക്‌സ ടീമിലെത്തി.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, അവേഷ് ഖാന്‍.

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്‌സ്, ട്രിസ്റ്റാന്‍ സ്റ്റബ്‌സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, ആന്‍ഡില്‍ സിമെലന്‍, ജെറാള്‍ഡ് കോറ്റ്‌സി, കേശവ് മഹാരാജ്, എന്‍കബയോംസി പീറ്റര്‍.

Rate this post