ഐപിഎൽ പതിനേഴാം സീസണിൽ ക്യാപ്റ്റൻസി മികവ് കൊണ്ട് ഞെട്ടിക്കുന്ന സഞ്ജു സാംസൺ | Sanju Samson

ഐപിൽ പതിനേഴാം സീസണിൽ വിജയ കുതിപ്പ് തുടരുകയാണ് സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം .ഇന്നലെ നടന്ന മൂന്നാമത്തെ മാച്ചിൽ 6 വിക്കറ്റ് ജയം നേടിയ സഞ്ചുവും കൂട്ടരും സീസണിൽ കളിച്ച മൂന്നിൽ മൂന്നും ജയിച്ചു. പോയിന്റ് ടേബിളിൽ 6 പോയിന്റുമായി രാജസ്ഥാൻ റോയൽസ് ടീം ഒന്നാം സ്ഥാനത്താണ്.

ഇന്നലെ റോയൽസ് ജയം നേടിയതിന് പിന്നാലെ കയ്യടികൾ നേടുന്നത് മറ്റാരും അല്ല നായകൻ സഞ്ചു വി സാംസൺ തന്നെ. സഞ്ചുവിന്റെ ക്യാപ്റ്റൻസി സ്കിൽ എതിരാളികളെ അടക്കം വീഴ്ത്തുകയാണ്.സഞ്ജു ഈസ്‌ ടെറിഫിക് ആസ് എ ക്യാപ്റ്റൻ എന്നത് നമുക്ക് സംശയം ഇല്ലാതെ പറയാം. ഇന്നലെ തുടരെ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷം എത്തിയ മുംബൈ ഇന്ത്യൻസ് താരമായ ടിം ബ്രെവിസിനൊരു ഷോർട്ട് തേഡ് മാൻ ഇടുന്നു, അറ്റാക്ക് ചെയ്യുന്നു.വിക്കറ്റ് എടുക്കുന്നു.

പവർ പ്ലേക്ക് ശേഷം പേസർ ആവേഷിന്റെ ആദ്യ ഓവർ കഴിയുമ്പോൾ മുംബൈ ബാറ്റർമാർ പേസിനെ അനായാസം കൈകാര്യം ചെയ്യുന്നത് തിരിച്ചറിഞ്ഞു കൊണ്ട് രണ്ടറ്റത്ത് നിന്നും സ്പിൻ ബൗളർമാരെ കൊണ്ട് വരുന്നു. മുംബൈ നായകൻ ഹാർദ്ദിക് വീണ ശേഷം വീണ്ടും ആവേഷ് വരുന്നു. ബൗളിംഗ് ചെഞ്ചസ് കിറു കൃത്യമാണ്.അമ്പയറുടെ ഒരു വൈഡ് കോൾ റിവ്യൂ ചെയ്യുന്നത് ശ്രദ്ധിക്കുക.ക്യാച്ചിനല്ല റിവ്യൂ പോകുന്നത്, വൈഡിനാണ്, പന്ത് ബാറ്റിലോ പാഡിലോ ടച് ചെയ്തിട്ടുണ്ടെന്നു സഞ്ജുവിന് ഉറപ്പായത് കൊണ്ട് ബാറ്റർ ഔട്ട്‌ ആണെങ്കിലും അല്ലെങ്കിലും റിവ്യൂ പോകില്ലായിരുന്നു. സഞ്ജു സാംസൺ ഗെയിം റീഡർ എന്ന നിലയിൽ അസാധ്യമായ രീതിയിൽ തന്നെ മെച്ചപ്പെട്ടിരിക്കുന്നു.അതിനുള്ള തെളിവാണ് ഇത്‌.

വാംഖഡേ മൂവ് മെന്റ് ഓഫർ ചെയ്യുന്നു, രാജസ്ഥാന്റെ ന്യു ബോൾ പെയർ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. ട്രെന്റ് ബോൾട്ട് ഈ ഫോർമാറ്റിൽ തന്നെ അപകടകാരിയാക്കുന്ന ഒരേയൊരു പിരീഡ് കൃത്യമായി ഉപയോഗിക്കുന്നു. പന്ത് വലത് കയ്യനിൽ നിന്നും പുറത്തേക്ക് കൊണ്ട് പോകുന്നു, വലത് കയ്യനിലേക്ക് കൊണ്ട് വരുന്നു.

ടിപ്പിക്കൽ ടെസ്റ്റ്‌ മാച്ച് ലെങ്ത്തുകൾ, മുംബൈ ടോപ് ഓർഡർ തകരുന്നു.ചാഹാൽ ഈസ്‌ എ സ്മാർട്ട് ഓപ്പറേറ്റർ, പേസ് വേരി ചെയ്തു ഹർദ്ദിക്കിനെ വീഴ്ത്തുന്നു, ഹിറ്റിങ് ആർക്കിൽ പന്ത് നൽകാതെ വൈഡ് ആയി എറിഞ്ഞു തിലക് വർമയെയും.4 ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ്.തങ്ങളുടെ പ്രധാനപ്പെട്ട ബൗളറായ സന്ദീപ് ശർമ്മയുടെ അഭാവത്തിലും മുംബൈയെ അവരുടെ സ്വന്തം തട്ടകത്തിൽ ക്ലിനിക്കലായി ഔട്ട്‌ പ്ലെ ചെയ്യുന്നു. അതേ സഞ്ചു ക്യാപ്റ്റൻസി മികവ് ഈ സീസണിൽ ഞെട്ടിക്കുകയാണ്.

5/5 - (1 vote)