‘പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് സന്ദീപ് ശർമയ്ക്ക് നൽകണം , അദ്ദേഹമാണ് അത് അർഹിക്കുന്നത്’ : സഞ്ജു സാംസൺ | Sanju Samson

ഐപിഎല്ലില്‍ ആദ്യ മത്സരത്തിൽ തന്നെ വിജയം നേടിയിരിക്കുകയാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് . ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനെതീരെ 20 റൺസിന്റെ ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി.

മറുപടി നല്‍കിയ ലഖ്‌നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ ഒതുങ്ങി.11 റണ്‍സിനിടെ മൂന്ന് മുന്‍ നിര വിക്കറ്റുകളും നഷ്ടപ്പെട്ട ലഖ്‌നൗ പിന്നീട് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, നിക്കോളാസ് പൂരാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കരകയറ്റിയത്. എന്നാല്‍ അന്തിമ വിജയത്തിലെത്താന്‍ അതു തികഞ്ഞില്ല.പൂരാന്‍ 41 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 64 റണ്‍സെടുത്തു. രാഹുല്‍ 44 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സും കണ്ടെത്തി.

13 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും തൂക്കി 26 റണ്‍സെടുത്തു ദീപക് ഹൂഡയും കരുത്തായി. എന്നാല്‍ മറ്റൊരാളും രണ്ടക്കം കടന്നില്ല.ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ നേടി. നാന്ദ്രെ ബര്‍ഗര്‍, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.ലഖ്‌നൗവിനെതിരെയുള്ള വിജയത്തിന് ശേഷം വെറ്ററൻ ഫാസ്റ്റ് ബൗളർ സന്ദീപ് ശർമ്മയെ ക്യാപ്റ്റൻ സഞ്ജു സാംസൺ അഭിനന്ദിച്ചു.15-ാം ഓവറിൽ ബൗൾ ചെയ്യാൻ എത്തിയ ശർമ്മ തൻ്റെ ആദ്യ ഓവറിൽ അഞ്ച് റൺസും 17-ാം ഓവറിൽ ഏഴ് റൺസും അവസാന ഓവറിൽ 11 റൺസും വഴങ്ങി എൽഎസ്ജിയുടെ റൺ സ്കോറിംഗ് നിരക്ക് നിയന്ത്രണത്തിലാക്കി.

മത്സരം രാജസ്ഥാൻ റോയൽസിന് അനുകൂലമായിരുന്നു.പന്തുമായി സന്ദീപ് ശർമ്മയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ക്യാപ്റ്റൻ സാംസൺ മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.”ഞാൻ ഈ ട്രോഫി സന്ദീപ് ശർമ്മക്ക് അദ്ദേഹം നൽകണം, അദ്ദേഹം ആ മൂന്ന് ഓവർ എറിഞ്ഞില്ലെങ്കിൽ, ഞാൻ പ്ലെയർ ഓഫ് ദ മാച്ച് ആകില്ല. സന്ദീപാണ് ഈ പുരസ്‌കാരം അർഹിക്കുന്നത്. അദ്ദേഹത്തെ ഇവിടെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം വാങ്ങിയ ശേഷം സഞ്ജു പറഞ്ഞു.

4/5 - (1 vote)