ബ്രയാൻ ലാറയുടെ ലോകകപ്പിനുള്ള ഇന്ത്യൻ ടി 20 ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ | Sanju Samson

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ 2024 ലെ ഐസിസി ടി20 ലോകകപ്പിനുള്ള തൻ്റെ 15 അംഗ ഇന്ത്യൻ ടീമിനെ വെളിപ്പെടുത്തിയിരിക്കുകയാണ്. വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പം മായങ്ക് യാദവ്, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ യുവതാരങ്ങളും ലൈനപ്പിൽ ഉൾപ്പെടുന്നു.

വിക്കറ്റ് കീപ്പർമാരായി സഞ്ജു സാംസണെയും റിഷബ് പന്തിനെയുമാണ് ലാറ തെരഞ്ഞെടുത്തത്. കെഎൽ രാഹുലിനെ ബ്രയാൻ ലാറ ഒഴിവാക്കി.കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവരെയാണ് സ്പിൻ ബൗളര്മാരായി തെരഞ്ഞെടുത്തത്. സ്പിൻ ഓൾ റൗണ്ടറായി രവീന്ദ്ര ജഡേജ ടീമിൽ ഇടം നേടി.പേസ് ബൗളിംഗ് ഓൾറൗണ്ടർമാരായി ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും ഉൾപ്പെടുന്നു.

മായങ്ക് യാദവ്, അർഷ്ദീപ് സിംഗ്, സന്ദീപ് ശർമ്മ എന്നിവരുടെ പിന്തുണയോടെ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ പേസ് ബൗളിംഗ് ആക്രമണത്തെ നയിക്കുന്നത്.ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) തിങ്കളാഴ്ച (ഏപ്രിൽ 29) അല്ലെങ്കിൽ മെയ് 1 ന് ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

2024 ടി20 ലോകകപ്പിനുള്ള ബ്രയാൻ ലാറയുടെ ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ്-കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ്-കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജാഡേജ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, സന്ദീപ് ശർമ്മ, മായങ്ക് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.

Rate this post