‘ഓണം സ്പെഷൽ’ : ദുലീപ് ട്രോഫിയില്‍ വെടികെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസൺ | Sanju Samson

ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ഡിക്ക് വേണ്ടി തകർപ്പൻ ബാറ്റിങ്ങുമായി മലയാളി താരം സഞ്ജു സാംസൺ.ആദ്യ ഇന്നിങ്‌സില്‍ ആറ് പന്ത് നേരിട്ട് അഞ്ച് റണ്‍സുമായി പുറത്തായ സഞ്ജു രണ്ടാം ഇന്നിങ്‌സില്‍ 45 പന്ത് നേരിട്ട് 40 റണ്‍സാണ് നേടിയത്.

മൂന്ന് വീതം സിക്‌സും ഫോറും പറത്തിയ സഞ്ജു വലിയ സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അര്‍ധ സെഞ്ച്വറിയിലേക്കെത്തും മുമ്പ് താരം പുറത്തായി.സഞ്ജുവിന്റെ സിക്സറുകളിൽ ഒന്ന് ഗാലറിയുടെ മേൽക്കൂരയിലും ഒന്ന് ഗാലറിക്കു പുറത്തുമാണ് പതിച്ചത്. ടീം സ്കോർ 158ൽ നിൽക്കെ നാലാമനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്തായതോടെയാണ് സഞ്ജു ക്രീസിലെത്തുന്നത്. അഞ്ചാം വിക്കറ്റിൽ റിക്കി ഭുയിക്കൊപ്പം 82 പന്തിൽ 62 റൺസ് നേടി.

ബൗണ്ടറി നേടിക്കൊണ്ടാണ് സഞ്ജു അക്കൗണ്ട്് തുറന്നത്. പിന്നാലെ മൂന്നു കൂറ്റൻ സിക്സുകൾ അടിച്ചു. വലിയ സ്കോറിലേക്ക് പോവുമെന്ന് തോന്നിച്ച ഘട്ടത്തിൽ 45 പന്തിൽ 40 റൺസുമായി സഞ്ജു പുറത്തായി. വലിയ സ്കോർ നേടാൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യൻ സെലക്ടർമാരുടെ പട്ടികയിൽ സഞ്ജുവും ഉൾപെടുമായിരുന്നു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ 290 റൺസ് നേടി. ഇന്ത്യ ഡി ഒന്നാം ഇന്നിങ്സിൽ 193 റൺസിന്‌ പുറത്തായി.രണ്ടാം ഇന്നിംഗ്സ് മൂന്നിന് 380 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 488 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യഎ മുന്നോട്ടുവച്ചത്. രണ്ടാം ഇന്നിങ്സിൽ 301 റൺസിന്‌ എല്ലാവരും പുറത്തായതോടെ ഇന്ത്യ എ 186 റൺസിന്റെ വിജയം നേടി.

Rate this post