‘മേജർ മിസ്സിംഗ് ‘: സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുന്നു?ആരാധകരില്‍ ആശങ്ക | Sanju Samson

2025 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടീം വിടുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

ഈ അവസരം മുതലെടുത്ത്, മറ്റു ഐപിഎൽ ഫ്രാഞ്ചൈസികൾ സഞ്ജുവിനെ സ്വന്തമാക്കാനുള്ളഒരുക്കങ്ങൾ നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്രയെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഇതിനായി സിഎസ്കെ കഴിഞ്ഞ സീസണിലും ശ്രമങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ ആണ് സഞ്ജുവിനെ സ്വന്തമാക്കാൻ പരിശ്രമിക്കുന്നത്.

ഭീമൻ തുകയും സഞ്ജുവിന് ഓഫർ ചെയ്തതായി ചില സോഴ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാൻ റോയൽസിൽ നിന്ന് ഒഴിവാക്കാൻ ആയി സഞ്ജുവിന് ചെന്നൈ സൂപ്പർ കിംഗ്സ് 30 കോടി രൂപ വാഗ്ദാനം ചെയ്തതായി അറിയാൻ സാധിക്കുന്നു. അതേസമയം സഞ്ജുവിനെ ആഗ്രഹിക്കുന്ന മറ്റൊരു ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, താരത്തിന് 25 കോടി വാഗ്ദാനം ചെയ്തതായും പുറത്തു വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 2013ൽ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു പിന്നീട് മൂന്ന് സീസണുകളില്‍ കൂടി ടീമിനായി കളിച്ചു.

രാജസ്ഥാന്‍ റോയല്‍സിന് വിലക്ക് വന്നതോടെ 2016ലും 2017ലും ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് സഞ്ജു കളിച്ചത്. 2018ല്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു 2021മുതല്‍ ടീമിന്‍റെ നായകനുമാണ്. ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു തന്‍റെ രണ്ടാം സീസണില്‍ തന്നെ ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് ഫൈനലില്‍ തോറ്റു.2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായെങ്കിലും കഴിഞ്ഞ സീസണില്‍ സഞ്ജുവിന് കീഴില്‍ വീണ്ടും രാജസ്ഥാന്‍ റോയൽസ് പ്ലേ ഓഫ് കളിച്ചു. രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോട് പരാജയം വഴങ്ങി പുറത്താവുകയായിരുന്നു.

3.5/5 - (2 votes)