ഷെയ്ൻ വോണിനെ മറികടന്ന് രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായി ചരിത്രം കുറിച്ച് സഞ്ജു സാംസൺ | Sanju Samson

ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് 20 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.വെറും 46 പന്തിൽ 86 റൺസ് നേടിയ സാംസൺ ഐപിഎൽ 2024 ലെ തൻ്റെ ഏറ്റവും ഉയർന്ന സ്‌കോറും പതിനൊന്ന് ഇന്നിംഗ്‌സുകളിലെ അഞ്ചാമത്തെ ഫിഫ്റ്റിയും നേടി.

വിവാദപരമായ തീരുമാനത്തിലാണ് സഞ്ജു സാംസൺ മത്സരത്തിൽ പുറത്തായത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകായണ്‌ സഞ്ജു സാംസൺ.മുൻ രാജസ്ഥാൻ റോയൽസ് നായകൻ ഷെയ്ൻ വോണിനെ മറികടന്ന് ഐപിഎൽ ചരിത്രത്തിൽ റോയൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കി.29 കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ ചൊവ്വാഴ്ച 56-ാം തവണ രാജസ്ഥാൻ്റെ ക്യാപ്റ്റനായി. മുൻ ക്യാപ്റ്റൻ ഷെയ്ൻ വോൺ 55 മത്സരങ്ങളിൽ റോയൽസ് ക്യാപ്ടനായിരുന്നു.

2008 ലെ ഉദ്ഘാടന പതിപ്പിൽ രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ ക്യാപ്റ്റനായിരുന്നു വോൺ. ഐപിഎല്ലിൽ വോണിൻ്റെ എല്ലാ പ്രകടനങ്ങളും (2008-2011) രാജസ്ഥാൻ്റെ ക്യാപ്റ്റനായി ആയിരുന്നു.2022 മുതലാണ് സഞ്ജു റോയൽസിന്റെ ക്യാപ്റ്റനായി വരുന്നത്.സാംസണും വോണും ഇതുവരെ റോയൽസിനായി ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും ഉയർന്ന 30 വിജയങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നിംഗ്സ് സഞ്ജുവിനെ റഞ്ച് ക്യാപ് റേസിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി. ഈ സീസണിൽ 163.54 സ്‌ട്രൈക്ക് റേറ്റിൽ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 471 റൺസ് നേടിയ സാംസൺ റെഡ്-ഹോട്ട് ഫോം ആസ്വദിക്കുകയാണ്.

ഐപിഎൽ ചരിത്രത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ:-
സഞ്ജു സാംസൺ – 56 മത്സരങ്ങൾ (30 വിജയങ്ങൾ)
ഷെയ്ൻ വോൺ – 55 മത്സരങ്ങൾ (30 വിജയങ്ങൾ)
രാഹുൽ ദ്രാവിഡ് – 40 മത്സരങ്ങൾ (23 വിജയങ്ങൾ)
സ്റ്റീവ് സ്മിത്ത് – 27 മത്സരങ്ങൾ (15 വിജയങ്ങൾ)
അജിങ്ക്യ രഹാനെ – 24 മത്സരങ്ങൾ (9 വിജയങ്ങൾ)

Rate this post