വെസ്റ്റ് ഇൻഡീസിലെ മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസണ് അയർലണ്ടിനെതിരെ കളിക്കാനുള്ള അവസരം ലഭിക്കുമോ ? |Sanju Samson

കരീബിയൻ പര്യടനത്തിന് ശേഷം ആഗസ്ത് 18 മുതൽ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി ഇന്ത്യൻ ടീം അയർലൻഡിലേക്ക് പറക്കും.യുവ ടീമിന് ഇത് ഒരു നല്ല പരീക്ഷണമായിരിക്കുമെങ്കിലും ശ്രദ്ധാകേന്ദ്രം തീർച്ചയായും ‘ക്യാപ്റ്റൻ’ ആയിരിക്കും.പരിക്ക് കാരണം കളിക്കളത്തിന് പുറത്തായിരുന്ന 11 മാസത്തെ ഇടവേളയ്ക്ക് ശേഷം ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചുവരും.

2023 ലെ ഏഷ്യാ കപ്പിന് മുന്നോടിയായി പല താരങ്ങൾക്കും അവസരം തെളിയിക്കാനുള്ള അവസരമാണ്.വെസ്റ്റ് ഇൻഡീസിലെ മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസൺ അയർലണ്ടിനെതിരെ കളിക്കുമോ? എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജിതേഷ് ശർമ്മ മലയാളി താരത്തിന് പകരം ടീമിലെത്താനുള്ള സാധ്യതയുണ്ട്.ഏകദിന ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന് മുമ്പായി ഒരു പരീക്ഷണത്തിന് കൂടി മുതിരാൻ മാനേജ്‌മെന്റ് തയ്യാറാണെങ്കിൽ സഞ്ജുവിന് അവസരം ലഭിക്കും.

ഇന്ത്യയുടെ പ്ലെയിംഗ് ഇലവൻ: റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, തിലക് വർമ്മ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ് ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ) അർഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ

ഇന്ത്യൻ സ്‌ക്വാഡ്: ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, ജിതേഷ് ശർമ്മ, രവി ബിഷ്‌നോയ്, പ്രസീദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേഷ് ഖാൻ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, സഞ്ജു സാംസൺ.

Rate this post