“രാജസ്ഥാൻ ക്യാമ്പിൽ നാടകീയ സംഭവങ്ങൾ ,മുട്ടയിൽ പണി കിട്ടി സഞ്ജു”

ഐപിഎൽ 15-ാം പതിപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. പ്ലേ ഓഫ് ബർത്ത് ഉറപ്പിക്കാൻ ഒരു മത്സരം മാത്രം അകലെ നിൽക്കുന്ന റോയൽസ്‌, ഇപ്പോൾ താരങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായുള്ള പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം രാജസ്ഥാൻ റോയൽസ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ടീം അംഗങ്ങൾക്കിടയിൽ ക്യാമ്പിൽ സംഘടിപ്പിച്ച ഒരു ഗെയിമിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

കളിക്കാരെ നാലു ടീമുകളായി തിരിച്ചാണ് എഗ്ഗ് ഗെയിം സംഘടിപ്പിച്ചത്. സഞ്ജു സാംസൺ, ജോസ് ബട്ട്ലർ, ട്രെൻന്റ് ബോൾട്ട്, റിയാൻ പരാഗ് എന്നിവരാണ് ഓരോ ടീമിന്റെയും ക്യാപ്റ്റൻമാർ. ഓരോ ടീമുകൾക്കും ഓരോ മുട്ട നിൽകി, അതോടൊപ്പം പേപ്പർ, കവർ തുടങ്ങിയ കുറച്ച് സാധനങ്ങളും നൽകി. 10 മിനിറ്റിനുള്ളിൽ സുരക്ഷിതമായി മുട്ട കവർ ചെയ്യുകയാണ് ടീമുകൾക്ക് നൽകിയ ടാസ്ക്. 10 മിനിറ്റിനകം തന്നെ ടീമുകൾ എല്ലാവരും തങ്ങളുടെ ടാസ്ക് പൂർത്തീകരിച്ചു.

ശേഷം ഓരോ ടീമും പാക്ക് ചെയ്ത മുട്ട ഉയരത്തിൽ നിന്ന് ഒരാൾ നിലത്തേക്ക്ട്ടു. ശേഷം ഓരോ ടീമുകളും പാക്ക് പൊട്ടിച്ച് തങ്ങളുടെ മുട്ടക്ക് എന്ത് സംഭവിച്ചു എന്ന് പരിശോധിച്ചു. എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ ആദ്യം പാക്ക് ഓപ്പൺ ചെയ്ത റിയാൻ പരാഗിന്റെ ടീം പാക്ക് ചെയ്ത മുട്ട പൊട്ടിയിരുന്നു. ഗെയിമിന്റെ കൗതുകകരമായ വശം എന്തെന്നാൽ, മറ്റു മൂന്ന് ടീമുകളും പാക്ക് ചെയ്ത മുട്ടകൾക്ക് ഒന്നും സംഭവിച്ചില്ല എന്നതാണ്.

തുടർന്ന് ഒരു ടൈബ്രേക്കറിലൂടെ ജോസ് ബട്ട്ലർ നായകനായ ടീമിനെ വിജയിയായി പ്രഖ്യാപിച്ചു. യുസ്വേന്ദ്ര ചഹൽ, നവദീപ് സെയ്നി, വാൻഡർ ഡൂസ്സൻ എന്നിവർ ജോസ് ബട്‌ലർ നായകനായ ടീമിലെ അംഗങ്ങളാണ്. കളിക്കാരുടെ സമ്മർദങ്ങൾ കുറക്കുക എന്ന് ലക്ഷ്യമിട്ടാണ് റോയൽസ് മാനേജ്മെന്റ് ഇത്തരം രസകരമായ ഗെയിമുകൾ സംഘടിപ്പിക്കുന്നത്.