സഞ്ജു സാംസൺ ടീമിൽ ,സായ് സുദര്‍ശന് അരങ്ങേറ്റം : ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും | SA vs IND, 1st ODI

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിനുള്ള ടീമിൽ സഞ്ജു സാംസൺ ഇടം നേടി. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ആദ്യമായി സഞ്ജു സാംസൺ ഇന്ത്യൻ നിരയിൽ തിരിച്ചെത്തിയത്.

ഗുജറാത്ത് ടൈറ്റൻസിനായി ഐപിഎൽ 2023 ഫൈനലിലെ തകർപ്പൻ ഇന്നിംഗ്‌സ് കളിച്ച സായ് സുദർശന് അരങ്ങേറ്റം കുറിക്കും. റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണറായാണ് സായ് സുദര്‍ശന്‍ ഇറങ്ങുന്നത്.അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് സ്പിന്നര്‍മാര്‍. മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ എന്നിവരാണ് പേസര്‍മാരായി ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നാന്ദ്രെ ബര്‍ഗര്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കുന്നു.

ഇന്ത്യന്‍ ഇലവന്‍: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

സൗത്താഫ്രിക്കൻ പ്ലെയിങ് ഇലവൻ :റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ഡസ്സെൻ, ഐഡൻ മാർക്രം(സി), ഹെൻറിച്ച് ക്ലാസൻ(ഡബ്ല്യു), ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, തബ്രൈസ് ഷംസി

Rate this post