സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസണും |Sanju Samson

എല്ലാ കാത്തിരിപ്പുകൾക്കും അവസാനം സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്‌.സൗത്താഫ്രിക്കക്ക് എതിരെ ഇന്ത്യൻ ടീം മൂന്ന് ഏകദിന മത്സരവും, മൂന്ന് ടി :20 മത്സരവും രണ്ടു ടെസ്റ്റ്‌ മത്സരവും കളിക്കും. ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസനെയും തെരഞ്ഞെടുത്തിരിക്കുകയാണ്.മുൻ നായകൻ വിരാട് കോലിയും രോഹിത് ശർമ്മയും പര്യടനത്തിലെ ടി 20 ഏകദിന ടീമിൽ നിന്നും വിട്ടു നിൽക്കും.

രണ്ട് വെറ്ററൻ താരങ്ങളും ടി20, ഏകദിന പരമ്പരകൾ പൂർത്തിയായതിന് ശേഷം രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇടംപിടിക്കും.തമിഴ്‌നാടിന്റെ സായ് സുദർശൻ തന്റെ കന്നി ഇന്ത്യാ കോൾ അപ്പ് സ്വീകരിച്ചു, ഏകദിന പരമ്പരയിൽ ടീമിനെ പ്രതിനിധീകരിക്കും. നിരവധി ആഭ്യന്തര മത്സരങ്ങളിൽ തുടർച്ചയായി മിന്നുന്ന പ്രകടനങ്ങൾക്ക് സുദർശൻ പ്രതിഫലം നേടിയിരിക്കുകയാണ്.യുസ്‌വേന്ദ്ര ചാഹൽ, രജത് പട്ടീദാർ, എന്നിവരും ഇന്ത്യൻ ട്രാമിൽ ഇടം കണ്ടെത്തി.

ഇന്ത്യയുടെ ടി20 ടീം:യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (സി), റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (WK), ജിതേഷ് ശർമ്മ (wk), രവീന്ദ്ര ജഡേജ (VC), വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ് , അർഷ്ദീപ് സിംഗ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.

ഇന്ത്യയുടെ ഏകദിന ടീം:റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ്മ, രജത് പതിദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (സി, ഡബ്ല്യുകെ), സഞ്ജു സാംസൺ (ഡബ്ല്യുകെ), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ.

2 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (വിക്കറ്റ്), കെഎൽ രാഹുൽ (വിക്കറ്റ്), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, മൊ. ഷമി*, ജസ്പ്രീത് ബുംറ (വിസി), പ്രസിദ് കൃഷ്ണ.

Rate this post