സഞ്ജു സാംസണ്‍ – റിയാന്‍ പരാഗ് കൂട്ടുകെട്ടിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ വമ്പൻ സ്‌കോറുമായി രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസണ്‍ – റിയാന്‍ പരാഗ് സഖ്യത്തിന്റെ മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 197 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു.

48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ ടോപ് സ്കോററായപ്പോള്‍ മൂന്നാമനായി ഇറങ്ങി 38 പന്തില്‍ 68 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു.മൂന്നാം വിക്കറ്റില്‍ 130 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു – പരാഗ് സഖ്യമാണ് റോയൽസിനെ വലിയ സ്കോറിലേക്ക് നയിച്ചത്.19 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 24 റണ്‍സെടുത്ത താരം അഞ്ചാം ഓവറില്‍ മടങ്ങി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി ഫോമിലേക്ക് തിരികെയെത്തിയ ജോസ് ബട്ട്‌ലര്‍ക്ക് പക്ഷേ എട്ടു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഒരു തകർച്ച മുന്നിൽ കാണുമ്പോഴാണ് പരാഗ് സഞ്ജു സഖ്യം കൂട്ടുകെട്ട് പടുത്തുയർത്തിയത്.പരാഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്മയെര്‍ 13 റണ്‍സെടുത്തു.പരാഗ് 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയപ്പോൾ 31 പന്തില്‍ സഞ്ജു സീസണിലെ മൂന്നാം അര്‍ധസെഞ്ചുറി തികച്ചു.ഗുജറാത്തിനായി റാഷിദ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

Rate this post